റിയാദ് : റിയാദില്‍ താമസിക്കുന്ന കോഴിക്കോട് പൂനൂര്‍ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മ പൂനൂര്‍ മന്‍സില്‍ നിലവില്‍ വന്നു. അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളായി ചെയര്‍മാന്‍ ലത്തീഫ് കോളിക്കല്‍, വൈസ് ചെയര്‍മാന്‍ അഷ്‌റഫ് ഒ പി, സലിം പൂനൂര്‍, ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പൂനൂര്‍, കണ്‍വീനര്‍
ഫവാസ് പൂനൂര്‍, നിസാം കാന്തപുരം, ട്രഷറര്‍ ശമീം പൂക്കോട്, കോഓഡിനേറ്റര്‍ അന്‍സാര്‍ പൂനൂര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
റിയാദിലെ പൂനൂര്‍ പ്രദേശവാസികളായ മുഴുവന്‍ പേരെയും സംഘടിപ്പിച്ച് വിപുലമായ ഒരു സംഗമം നടത്താനും തീരുമാനമായി. കൂട്ടായ്മയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ കോഓഡിനേറ്റര്‍ അന്‍സാര്‍ പൂനൂരുമായോ(മൊബൈല്‍ : +966502542172), കണ്‍വീനര്‍ നിസാം കാന്തപുരവുമായോ (വാട്‌സ്ആപ് : +917356074590) ബന്ധപ്പെടണമെന്നും അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.