ദവാദ്മി: കേളി മൂസാമിയ ഏരിയാ ദവാദ്മി യൂണിറ്റ് ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചു.
കേളി ദവാദ്മി യൂണിറ്റ് ഓഫീസിൽ നടന്ന യോഗത്തിൽ നസിർ കൊല്ലം (ചെയർമാൻ), മുജീബ് താമരശ്ശേരി (കൺവീനർ), ഷാജി പ്ലാവിള (ട്രഷറർ), നസിം (ടൂർണമെന്റ് കോ-ഓർഡിനേറ്റർ), ഹാരിസ് (ജോയിന്റ് കൺവീനർ), സുൽഫി (വൈസ് ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.
കേളി ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജേഷ്, മോഹനൻ, ലിനീഷ് എന്നിവർ സംസാരിച്ചു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി 20 അംഗങ്ങളടങ്ങുന്ന ഒരു സമിതിയും രൂപീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group