റിയാദ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികവും കെ.പി.സി.സി. പ്രസിഡന്റും മുൻ മന്ത്രിയുമായ സി.വി. പത്മരാജന്റെ നിര്യാണവും അനുസ്മരിച്ച് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി.) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ത സബർമതിയിൽ അനുശോചന യോഗവും പുഷ്പാർച്ചനയും നടന്നു. ഒ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, അബ്ദുള്ള വല്ലാഞ്ചിറ, അഡ്വ. എൽ.കെ. അജിത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടൻ, അമീർ പട്ടണത്ത്, സക്കീർ ധാനത്ത്, ജോൺസൺ മാർക്കോസ്, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, മാത്യൂസ് എറണാകുളം, വിൻസന്റ് തിരുവനന്തപുരം എന്നിവർ ഉമ്മൻ ചാണ്ടിയുടെയും സി.വി. പത്മരാജന്റെയും സംഭാവനകളെ അനുസ്മരിച്ച് സംസാരിച്ചു.
ജൂലൈ 25-ന് റിയാദിൽ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ പുതുപ്പള്ളി എം.എൽ.എ.യും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനടക്കം സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. അൻസായി ഷൗക്കത്ത്, ജംഷി തുവ്വൂർ, നാസർ കല്ലറ, റഫീഖ് പട്ടാമ്പി, മുസ്തഫ കുമരനെല്ലൂർ, റസാഖ് ചാവക്കാട്, മുജീബ് മണ്ണാർമല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.