ഹായിൽ: സാമുഹിക സാംസ്കാരിക കലാരംഗത്തെ നിറഞ്ഞ സാന്നിധ്യമായ നവോദയ സാംസ്കാരിക വേദിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശ വാർഷിക പരിപാടികളുടെ ഭാഗമായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഹബീബ് മെഡിക്കൽ സെന്റർ മുഖ്യ സ്പോൺസറായി നടന്ന പരിപാടിയിൽ കുട്ടികൾ അവതരിപ്പിച്ച വിവിധകലാ വിരുന്ന്, ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടൽ, കസേര കളി തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.
പരിപാടി ആസ്വദിക്കാൻ എത്തിയവർക്കെല്ലാം വിഭവസമൃദ്ധമായ ഓണസദ്യയും സംഘാടകർ ഒരുക്കിയിരുന്നു. അൽ ഹബീബ് ഹോസ്പിറ്റൽ എംഡി നിസാം അലി പറക്കോട്, അസ്രാർ കമ്പനി എംഡി മുഹമ്മദ് റാഗി, ഡോക്ടർ അരവിന്ദ് ജെ ശിവൻ, നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജസീൽ കുന്നക്കാവ്, ഹർഷദ് കോഴിക്കോട്, സോമരാജ് സമീർ ആറ്റിങ്ങൽ രാജേഷ്, പ്രശാന്ത്, ഉസ്മാൻ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.