മക്ക- മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ ആരംഭിക്കണം എന്നാവശ്യപ്പെട്ട് മക്ക നഴ്സസ് ഫോറം ജിദ്ദ കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി. നിരവധി ഇന്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന മക്കയിൽ ഇന്ത്യൻ സ്കൂൾ ആരംഭിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മക്ക പ്രവാസി സമൂഹത്തിന്റെ വിദ്യഭ്യാസപരമായ മുന്നേറ്റത്തിന് സ്കൂൾ ആവശ്യമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

നേരത്തെ ഷാഫി പറമ്പിൽ എം.പി മക്കയിലെത്തിയപ്പോൾ മക്കയിലെ ഇന്ത്യൻ സമൂഹത്തിൽനിന്ന് ഇതേ ആവശ്യവുമായി ബന്ധപ്പെട്ടു വ്യാപകമായ ഒപ്പുശേഖരണം നടത്തി സ്കൂൾ ആരംഭിക്കണമെന്ന നിവേദനവും കൈമാറിയിരുന്നു. എം.എൻ.എഫിന്റെ ആവശ്യം അനുഭാവത്തോടെ പരിഗണിക്കാമെന്ന് സി.ജി ഉറപ്പു നൽകി. എം.എൻ.എഫിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് മുസ്തഫ മലയിൽ, വൈസ് പ്രസിഡന്റ് ബഷാറുൽ ജംഹർ, ആലിയ, ഷീജ, ഷമീം നരിക്കുനി, റഷീദ് എന്നിവർ സംബന്ധിച്ചു