ജിദ്ദ– മെക് സെവൻ ഷറഫിയ്യ ബ്രാഞ്ച് സ്വാതന്ത്ര ദിനാഘോഷവും ബ്രാഞ്ചിന്റെ ഒന്നാം വാർഷികാഘോഷവും ആഘോഷിച്ചു. ഷറഫിയ്യ തലാൽ ഇന്റർനാഷണൽ സ്‌കൂളിന് മുൻവശത്തുള്ള കല്ല് പാർക്കിൽ വെച്ചായിരുന്നു പരിപാടി. മെക് സെവൻ ഷറഫിയ്യ ചീഫ് ട്രൈനർ ജംഷിബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മെക് സെവൻ ഇന്റർനാഷണൽ പ്രമോട്ടർ ഡോ. അബ്ദുറഹിമാൻ പാമങ്ങാടൻ ഉൽഘാടനം ചെയ്തു.
തലാൽ സ്‌കൂൾ പ്രിൻസിപ്പളും ട്രൈനറുമായ സ്വാലിഹ് മാസ്റ്റർ സ്വാതന്ത്ര ദിന സന്ദേശം നൽകി. ജിദ്ദയിലെ സാമൂഹിക പ്രവർത്തകനും പ്രമുഖ വാഗ്മിയുമായ നാസർ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തി. ട്രൈനർമാരായ കബീർ നീറാട്, അസ്‌കറലി മുണ്ടപ്പലം,ഹുസൈൻ രണ്ടത്താണി,ടി.കെ. അബദുറഹിമാൻ, അബ്ദുറഷീദ് അൻസാരി, അഷ്‌റഫ് വരിക്കോടൻ,അബ്ദുസമദ് തിരൂരങ്ങാടി, ജരീർ വേങ്ങര, മജീദ് കോട്ടീരി,തുടങ്ങിവർ ആശംസകൾ നേർന്നു. ഷറഫിയ്യ ചീഫ് കോർഡിനേറ്റർ മുജീബ് മുതുവല്ലൂർ നന്ദിപറഞ്ഞു.
വ്യായാമ ശേഷം വടം വലി മത്സരം, മ്യൂസിക്കൽ ബോൾ, ഷൂട്ടൗട്ട്, (ബം) ഗെയിം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സബാഹ് മാസ്റ്റർ, ഇസ്ഹാഖ് പാണ്ടിക്കാട്,ശിഹാബ് വണ്ടൂർ,ഷാനവാസ് എടവണ്ണ,റിയാസ് വണ്ടൂർ,ജാഫർ മുണ്ടപ്പലം,ഫൈസൽ കുമ്മാളി,കോയ.കൊണ്ടോട്ടി,സയ്യിദ് കൊയിലാണ്ടി,ടി.കെ.സി അബദുള്ള,നാസർ,പെരുവള്ളൂർ,ഫൈസൽ മൂന്നിയൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.