പുറമേരി– കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമായുടെ മുൻ ജനറൽ സെക്രട്ടറിയും വലിയൊരു ജനതയുടെ ആത്മീയ അവലംബവുമായിരുന്ന മൗലാന സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അൽ ജലാലി അൽ ബുഖാരി രാമന്തളി തങ്ങളുടെ ഒൻപതാം ആണ്ട് അനുസ്മരണവും പ്രാർത്ഥന സംഗമവും എളയടത്ത് നടന്നു.
കേരള സുന്നി ജമാഅത്ത് എളയടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എളയടം ജുമാ മസ്ജിദിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണ സംഗമം വിശ്വാസികൾക്ക് ആത്മീയമായ ഉണർവ്വേകി.
അബ്ദുൽ ഹക്കീം വഹബിയുടെ (വണ്ടൂർ) പ്രാർത്ഥനയോടെയാണ് പരിപാടിക്ക് തുടക്കമായത്. പൈക്കട്ട് അമ്മത് മാസ്റ്റാർ, മലോക്കണ്ടി ജമാൽ ഹാജി, തെറ്റത്ത് അസ്‌ലം, അബ്ദുൽ മജീദ് ടി. പി., മജീദ് ഹാജി മലോച്ചാലിൽ, റഫീക്ക് തെക്കിണം വീടിൽ, റഷീദ് ടി വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരള സുന്നി ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് സയ്യിദ് കൊടക്കൽ ഇമ്പിച്ചി കോയ തങ്ങൾ സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പരിപാടിയുടെ ക്രമീകരണങ്ങൾക്ക് എളയടം യൂണിറ്റ് കേരള സുന്നി ജമാഅത്ത് കോഡിനേറ്റർ അസ്‌ലം തെറ്റത്ത് (അഹമ്മദ് മുക്ക്) നേതൃത്വം നൽകി.

		

