മുക്കം / റിയാദ്: മുക്കം ഏരിയാ സർവീസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രവർത്തകരുടെ മക്കളെ ആദരിച്ചു. സൗത്ത് കൊടിയത്തൂർ സലഫി മദ്രസയിൽ നടന്ന ചടങ്ങ് മുൻ പഞ്ചായത്ത് അംഗവും ചരിത്ര ഗവേഷകനുമായ ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. മാസ് റിയാദ് പ്രസിഡന്റ് യതീം മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മാസ് ജീവകാരുണ്യ കൺവീനർ ഫൈസൽ കക്കാട്, അലി പേക്കാടൻ, പി.സി. മുഹമ്മദ്, ശരീഫ് സി.കെ., ഷംസു കാരാട്ട് എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. മാസ് കൺവീനർ ജാഫർ കെ.കെ. സ്വാഗതവും മാസ് റിയാദ് ട്രഷറർ ഫൈസൽ എ.കെ. നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി, മാസ് റിയാദും സ്കിൽമി സ്ഥാപനവും ചേർന്ന് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾക്കായി വിജ്ഞാനപ്രദമായ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മാസ് വനിതാ വിഭാഗം പ്രസിഡന്റ് പി.സി. ഫാത്തിമ മുഹമ്മദ്, നസ്രു മെഹബൂബ്, നജുവ ഹാറൂൺ, ഹസീന ബഷീർ, സജ്ന സുബൈർ, റസീന ഉമ്മർ, ഫാസില ജാഫർ, മുർഷിദ ഷംസു, ലബീബ അഹമ്മദ് കുട്ടി, ഷെയ്സ്ത ഫൈസൽ എന്നിവർ നേതൃത്വം നൽകി.