ദമ്മാം: മലബാറിന്റെ തനതു കലകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മലബാർ കൗൺസിൽ ഓഫ് ഹെറിഹെറ്റേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസ് ദമ്മാം ചാപ്റ്റർ ഏർപ്പെടുത്തിയ 2025-ലെ കലാ പരിപാലന പുരസ്കാരത്തിന്, മുട്ടിപ്പാട്ടിനെ നെഞ്ചേറ്റുന്ന ഗ്രീൻ വിംഗ്സ് ടീം അർഹരായി. ദമ്മാമിൽ നടന്ന ചടങ്ങിൽ, പ്രമുഖ സാംസ്കാരിക പ്രവർത്തകൻ റഹ്മാൻ കാരയാട്, സംഘത്തിന്റെ പ്രതിനിധി മുസ്തഫ കുറ്റ്യേരിക്ക് ഫലകവും പ്രശസ്തി പത്രവും കൈമാറി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള യുവാക്കളാണ് ഈ മുട്ടിപ്പാട്ട് സംഘത്തിന് നേതൃത്വം നൽകുന്നത്. നിരവധി വേദികളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഇവർ, മുട്ടിപ്പാട്ടിന്റെ ഈണവും താളവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. പ്രവാസ ഭൂമിയിൽ ഈ നാടൻ കലയുടെ പഠനത്തിനും പ്രചാരത്തിനും ഇവർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
മുസ്തഫ കുറ്റ്യേരി, സാബിത് കണ്ണൂർ, മുറാദ് പടപെങ്ങാട്, മുത്തലിബ് തിരുവട്ടൂർ, റമീസ് നടുവിൽ,സലാം മൂയ്യം, നിസാർ വടക്കുംപാട്, നിയാസ് തൊട്ടിക്കൽ,ഷബീബ് വായാട്, മൊയ്ദു പെരുമളബാദ്, ഇബ്രാഹിം കോട്ട, ലിബാസ് പാപ്പിനിശേരി എന്നിവരാണ് പുരസ്കാരം ലഭിച്ച കലാകാരന്മാർ.
ആലികുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഓ.പി. ഹബീബ് സ്വാഗതവും അബ്ദുൽ മജീദ് കൊടുവള്ളി നന്ദിയും പറഞ്ഞു. അഷ്റഫ് വേങ്ങാട്ട്, മുസ്ഥാഖ് കുവൈറ്റ്, മാലിക് മഖ്ബൂൽ ആലുങ്ങൽ, സാജിദ് ആറാട്ടുപുഴ, ഡോ. സിന്ധു ബിനു, മുജീബ് ഉപ്പട, ഖാദർ മാസ്റ്റർ വാണിയമ്പലം, ഫൈസൽ കൊടുമ, ബഷീർ ആലുങ്ങൽ, ഷബീർ തേഞ്ഞിപ്പലം, അലി ഊരകം, അമീൻ കളിയിക്കാവിള എന്നിവർ പങ്കെടുത്തു.