ജിസാൻ: സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനത്തോടനുബന്ധിച്ച് “അന്നം നൽകിയ രാജ്യത്തിന് ജീവരക്തം സമ്മാനം” എന്ന പ്രമേയത്തിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ സെൻട്രലുകളിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ജിസാൻ സെൻട്രൽ കമ്മിറ്റിയും ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി. നിരവധി പ്രവർത്തകർ പങ്കെടുത്ത് രക്തം നൽകി.
കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഹോസ്പിറ്റൽ ഡയറക്ടർ സാബിരി യഹ്യ ഗാവി, സ്ഥാപകനേതാവ് എം.എ. അസീസ് ചേളാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ലാബ് ഡയറക്ടർ ഡോ. മൂസ അലി അയ്യാശി, ഡോ. മുസ്തഫ അബ്ദുൽ അസീസ്, ആശുപത്രി നടത്തിപ്പുകാരായ യഹയ മുഹമ്മദ് ദാവൂദ്, വായിൽ ഹുസൈൻ, മുഹമ്മദ് അഹമ്മദ് അഖീലി, കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ ഗഫൂർ വാവൂർ, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ പി.എ. സലാം പെരുമണ്ണ, അബ്ദുൽ ഗഫൂർ മൂന്നിയൂർ, നാസർ വാക്കാലൂർ, ഷമീർ അമ്പലപ്പാറ, സിറാജ് പുല്ലൂരാമ്പാറ എന്നിവർ നേതൃത്വം നൽകി. വിവിധ ഏരിയകളിൽ നിന്നെത്തിയ കെഎംസിസി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
ജനറൽ സെക്രട്ടറി ഖാലിദ് പടല സ്വാഗതവും ട്രഷറർ ഡോ. മൻസൂർ നാലകത്ത് നന്ദിയും പറഞ്ഞു.