ജിസാൻ: കെ.എം.സി.സി ബെയിഷ് ഏരിയ കമ്മിറ്റിയുടെ വർഷിക ജനറൽ ബോഡി സംഗമം അഷ്‌റഫ് ഫൈസി ആനക്കയത്തിൻറെ നേതൃത്വത്തിൽ ബെയിഷിൽ സംഘടിപ്പിച്ചു. കെ.എം.സി.സി സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി സംഗമം ഉദ്ഘാടനം ചെയ്‌തു. മുജീബ് അമ്പലഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജിസാൻ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറ് നാസർ ഇരുമ്പുഴി മുഖ്യപ്രഭാഷണം നടത്തി. ശമീൽ മുഹമ്മദ് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബഷീർ ആക്കോട്, സിറാജ് പുല്ലൂരംപാറ എന്നിവർ സംഗമത്തിൽ സംസാരിച്ചു. ജമാൽ കമ്പിൽ സ്വാഗതം റഫീഖ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി നേതൃത്വം നൽകി. ജമാൽ കമ്പിൽ (ചെയർമാൻ), പി.ടി.അയ്യൂബ് (വൈസ് ചെയർമാൻ), മുജീബ് അമ്പലഞ്ചേരി (പ്രസിഡൻറ്), റഫീഖ് വള്ളിക്കുന്ന് (ജനറൽ സെക്രട്ടറി), അഷ്‌റഫ് ഫൈസി ആനക്കയം (ഓർഗനൈസിംഗ് സെക്രട്ടറി), ഫിറോസ്.കെ.ടി.മൂന്നിയൂർ (ട്രഷറർ), നൗഫൽ.സി.എം, ഹൈദർ പുളിങ്ങോം, ഹസ്സൈൻ ഒളകര, സലാം പാണക്കാട്, ഷമീൽ മുഹമ്മദ് വലമ്പൂർ, ഹനീഫ മോങ്ങം (വൈസ് പ്രസിഡൻ്റുമാർ) നിസാർ കണ്ണൂർ, ഷരീഫ് ചുള്ളിയൻ, അബ്ദുൽ ജലീൽ പുളിക്കൽ, സലീം, ഫൈസൽ കളളിയൻ, ഷാഫി തിരൂരങ്ങാടി (സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായ പുതിയ ഏരിയ കമ്മിറ്റിയെ വാർഷിക ജനറൽബോഡി തെരഞ്ഞെടുത്തു.