ജിദ്ദ– മലപ്പുറം ജില്ലാ കെഎംസിസി പ്രഖ്യാപിച്ച ‘പാർട്ടിയെ സജ്ജമാക്കാം തെരെഞ്ഞെടുപ്പിനൊരുങ്ങാം’ എന്ന കാമ്പയിന്റെ ഭാഗമായി കാവനൂർ പഞ്ചായത്ത് കെഎംസിസി കൺവെൻഷൻ സംഘടിപ്പിച്ചു. പരിപാടി പ്രമുഖ പണ്ഡിതന് ആർ.വി കുട്ടി ഹസ്സൻ ദാരിമി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പ്രവർത്തനങ്ങളുമായി ഏറെ മുന്നേറുകയാണ്. പാണക്കാട് കുടുംബം സമുദായത്തിനും സമൂഹത്തിനും നൽകുന്ന സേവനങ്ങൾ മഹത്തരമാണ്. അതിനെ വിലകുറച്ച് കാണുന്ന ഉള്ളിൽ നിന്നുള്ള ഒരു ചെറു വിഭാഗം എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും, അത് ഒന്നുമല്ലാതായത് നമ്മൾ കണ്ടതാണെന്നും ആർ.വി കുട്ടി ഹസ്സൻ ദാരിമി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു
പരിപാടിയിൽ ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് പെരുമ്പിലായി പ്രമേയാ അവതരണം നടത്തി. ജില്ലാ കമ്മറ്റി സെക്രട്ടറി നൗഫൽ ഉള്ളാടൻ, വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട്, മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി, മണ്ഡലം സെക്രട്ടറി മൊയ്തീൻ കുട്ടി സിപി, മണ്ഡലം ട്രഷറർ കെസി മൻസൂർ, മണ്ഡലം വൈസ് പ്രസിഡന്റ് അലി പത്തനാപുരം, ബക്കർ കുഴിമണ്ണ തുടങ്ങിയർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. സുനീർ കുഴിമണ്ണയുടെ ഖിറാഅത്തോടു കൂടി തുടങ്ങിയ കൺവൻഷനിൽ ചെയർമാൻ മുഹമ്മദ് കെസി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി സലാം കെവി സ്വാഗതവും വൈസ് ചെയർമാൻ സുബൈർ കടൂരൻ നന്ദിയും പറഞ്ഞു.