ജിദ്ദ: ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നും സംഘടിത പ്രവർത്തനങ്ങളിലൂടെ നിരവധി ലക്ഷ്യങ്ങൾ നേടാൻ സ്ത്രീകൾക്ക് സാധിക്കുമെന്നും ഐഎസ്എം സംസ്ഥാന സെക്രട്ടറി യാസിർ അറഫാത്ത് അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ലേഡീസ് വിങ് ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച ‘പെൺമ 2.0’ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്ലാമിനെതിരെ ഉയർന്നുവരുന്ന സമകാലിക സ്ത്രീ വിമർശനങ്ങളെക്കുറിച്ചും അവയോട് ബൗദ്ധികമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സദസിനെ ബോധവത്കരിച്ചു. ഒരു കുടുംബത്തിന്റെയും അതുവഴി ധാർമികമായ സമൂഹത്തിന്റെയും നിർമിതിയിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്നും അദ്ദേഹം അടിവരയിട്ടു. പരിപാടിയിൽ ദഅവ ബുക്ക് പ്ലാറ്റിനം മെമ്പർഷിപ്പിനെക്കുറിച്ചും അതിന്റെ ഭാഗമായുള്ള പ്രബോധന പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടന്നു.
2025-26 പ്രവർത്തന വർഷത്തേക്കുള്ള ലേഡീസ് വിങ് ഭാരവാഹികളെ പരിപാടിയിൽ പ്രഖ്യാപിച്ചു:
പ്രസിഡന്റ്: ആമിന വാളപ്ര
വൈസ് പ്രസിഡന്റുമാർ: മുഹ്സിന അബ്ദുൽ ഹമീദ്, ഷർഫീന, ബുഷ്റ
ജനറൽ സെക്രട്ടറി: റാലിയ
ജോയിന്റ് സെക്രട്ടറിമാർ: റഷ ബാസിമ, ഫാത്തിമ സാലിഹ്, സക്കിയ്യ
ട്രഷറർ: സലീമ
ഉപദേശക സമിതി അംഗങ്ങൾ: ഹസീന മമ്മൂട്ടി, ഹെമ്ന, നശീദ റഷീദ്
എക്സിക്യൂട്ടീവ് അംഗങ്ങൾ: നജ്മ, വർധ
മറ്റ് അംഗങ്ങൾ: ഹസീന അറക്കൽ, ഷാഹിദ, നൂറ അബ്ബാസ്, റഹ്മത്ത്
സബ് കമ്മിറ്റി കൺവീനർമാരും അസിസ്റ്റന്റ് കൺവീനർമാരും തിരഞ്ഞെടുക്കപ്പെട്ടു:
ദഅവ: റഷ ബാസിമ, ഹെമ്ന
ലോൺ ദ ഖുർആൻ: മുഹ്സിന അബ്ദുൽ ഹമീദ്, ഹസീന മമ്മൂട്ടി
നിച്ച് ഓഫ് ട്രൂത്ത്: ഫാത്തിമ സാലിഹ്, നജ്മ
വളണ്ടിയർ ക്യാപ്റ്റൻ: ഷർഫീന ആമീൻ
സ്കോട് വർക്ക്: ബുഷ്റ, വർധ
റിസപ്ഷൻ & മെമ്പർഷിപ്പ്: സലീമ, നശീദ റഷീദ്
ലേഡീസ് വിങ് പ്രസിഡന്റ് ആമിന വാളപ്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി റാലിയ സ്വാഗതവും ഫാത്തിമ സാലിഹ് നന്ദിയും പറഞ്ഞു.