ജിദ്ദ: സൗദി സന്ദര്‍ശാനാര്‍ത്ഥം ജിദ്ദയിലെത്തിയ ജാമിഅ യമാനിയ കോളേജ് ജനറല്‍ സെക്രട്ടറി കുട്ടി ഹസ്സന്‍ ദാരിമിക്ക് യമാനിയ്യ കോളേജ് ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി സ്വീകരണം നല്‍കി. ചടങ്ങില്‍ ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു.
ജിദ്ദ സെന്‍ട്രല്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജലാല്‍ തേഞ്ഞിപ്പലം, മജീദ് പുകയൂര്‍, മുസ്തഫ കോഴിശ്ശേരി, നൗഫല്‍ ഉള്ളാടന്‍, കെ.പി.അബ്ദുറഹിമാന്‍, നാസര്‍ മമ്പുറം, മുഹമ്മദലി മുസ്ലിയാര്‍, മൊയ്തീന്‍ കുട്ടി കാവനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കുട്ടി ഹസ്സന്‍ ദാരിമി യമാനിയ്യ കോളേജിന്റെ പ്രവര്‍ത്തനങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് വിശദീകരിച്ചു. സൈതലവി സ്വാഗതവും പി.എം.ഹസ്സന്‍ കോയ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group