ജിദ്ധ: പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാർക്ക് സേവനവും മാർഗനിർദ്ദേശവും നൽകുന്നതിനായി ICF-RSC സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ രണ്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഹജ്ജ് വളണ്ടിയർ കോർ, 2025-ലെ സേവനങ്ങൾക്കായി ജിദ്ദ ഡ്രൈവ് ടീം രൂപീകരിച്ചു. സാങ്കേതിക മികവ് ഉപയോഗപ്പെടുത്തി കേന്ദ്രീകൃത ട്രെയിനിങ് സംവിധാനത്തിലൂടെ കൂടുതൽ സേവനനിരതരായ വളണ്ടിയർമാരെ രംഗത്തിറക്കാൻ ഈ വർഷം ലക്ഷ്യമിടുന്നതായി ഡ്രൈവ് ടീം പ്രത്യാശ പ്രകടിപ്പിച്ചു.
ഹജ്ജ് വളണ്ടിയര്‍ കോര്‍ 2025 ജിദ്ദ കമ്മിറ്റിയുടെ ഭാരവാഹികളായി മുഹ്സിന്‍ സഖാഫി (ചെയര്‍മാന്‍), സൈഫുദ്ധീന്‍ പുളിക്കല്‍ (കോ ഓര്‍ഡിനേറ്റര്‍), അബൂബക്കര്‍ സിദീഖ് ഐക്കരപ്പടി (ഫിനാന്‍സ്) തുടങ്ങിയവര്‍ ഭാരവാഹികളായും യഹ്യ ഖലീല്‍ നൂറാനി (ട്രെയിനിങ്), യാസിര്‍ അറഫാത്ത് ഏ.ആര്‍ നഗര്‍ (രെജിസ്‌ട്രേഷന്‍), റഷീദ് പന്തല്ലൂര്‍ (അഡ്മിനിസ്‌ട്രേഷന്‍), റസാഖ് എടവണ്ണപ്പാറ (ട്രാന്‍സ്പോര്‍ട്ടേഷന്‍), ഖലീല്‍ റഹ്‌മാന്‍ കൊളപ്പുറം (മീഡിയ), യഹ്യ വളപട്ടണം (എയര്‍പോര്‍ട്ട് സര്‍വീസ്) തുടങ്ങിയവര്‍ സമിതി ലീഡ് ആയി അന്‍പത്തി ഒന്ന് അംഗ സബ് കമ്മറ്റിയും രൂപീകരിച്ചു.
സംഗമത്തില്‍ ഈ വര്‍ഷത്തെ ജിദ്ദ തല വളണ്ടിയര്‍കോറിന്റെ രെജിസ്‌ട്രേഷന്‍ ഐ.സി.എഫ് ജിദ്ദ റീജിയന്‍ ജനറല്‍ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അംഗമായി ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഹജ്ജ് വളണ്ടിയര്‍ കോര്‍ സൗദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മന്‍സൂര്‍ ചുണ്ടമ്പറ്റ , സ്വാദിഖ് ചാലിയാര്‍ (ആര്‍ എസ് സി ഗ്ലോബല്‍) സൈഫുദ്ധീന്‍ പുളിക്കല്‍ , ഷമീര്‍ കുന്നത്ത് എന്നിവര്‍ സംസാരിച്ചു.