റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി മേലെവീട്ടില്‍ ഫൈസല്‍ (46) ആണ് നിര്യാതനായത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് ബത്ഹയിലെ അല്‍റയാന്‍ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ശുമൈസി ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അബൂബക്കര്‍ -അയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ. മക്കള്‍: ഫഹ് മാന്‍, ആയിഷ ഫിസ. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ഉസ്മാന്‍ ചെറുമുക്ക്, അബ്ദുറഹ്മാന്‍ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group