ദമാം- ഹൃദയാഘാതത്തെ തുടർന്ന് രണ്ടു ദിവസം മുമ്പ് ദമാമിൽ നിര്യാതനായ പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി ഹമീദ് വെട്ടിക്കാലിയുടെ മൃതദേഹം ഇന്ന് രാത്രി 12 മണിക്കുള്ള ദമാമിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.
നാളെ രാവിലെ 7.30 നു കോഴിക്കോട്ടെത്തിക്കുന്ന മൃതദേഹം രാവിലെ 11 -ന് കുന്നപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഹമീദിന്റെ മയ്യിത്ത് നാട്ടിലേക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കെ എം സി സി ജീവകാരുണ്യ വിഭാഗം നേതാക്കളായ ഹുസ്സൈൻ നിലമ്പൂർ, അഷ്‌റഫ് കുറുമാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.
വിമാന ടിക്കറ്റുൾപ്പടെയുള്ള സാമ്പത്തിക കാര്യങ്ങൾ പെരിന്തൽമണ്ണ എൻ ആർ ഐ ഫോറം നേതാക്കളായ അബ്ദുൽ സലാം താഴേക്കോട്, ബഷീർ ആലുങ്കൽ, നൗഷാദ് , ഷംസു എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിക്കുകയും ചെയ്തു. കുടുംബാങ്ങങ്ങൾക്കൊപ്പം പെൻറീഫ് നേതാക്കളായ ഇഖ്ബാൽ ആനമങ്ങാട്, നസീർ ബാബു, റഷീദ് നാലകത്ത്,സുലൈമാൻ കുന്നപ്പള്ളി എന്നിവർ മയ്യിത്ത് കോഴിക്കോട് എയർപോർട്ടിൽ എത്തി ഏറ്റുവാങ്ങും.