മക്ക: ഇന്ത്യൻ ഹജ്ജ് മിഷന്റെ ഭാഗമായി ഹജ്ജ് 2025-ൽ സേവനമനുഷ്ഠിച്ച മലയാളി ഫാർമസിസ്റ്റുകളെ സൗദി കേരള ഫാർമസിസ്റ്റ് ഫോറം ആദരിച്ചു. മക്കയിലെ അസിസിയയിൽ പാനൂർ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ 15-ഓളം ഫാർമസിസ്റ്റുകൾ പങ്കെടുത്തു. ഹജ്ജ് വേളയിൽ ഫാർമസിസ്റ്റുകൾ നടത്തിയ സ്തുത്യർഹമായ സേവനങ്ങളെ ഫോറം ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ കൂളാപറമ്പിൽ അനുമോദന സന്ദേശത്തിൽ പുകഴ്ത്തി.
ഫാർമസിസ്റ്റുകൾ എന്ന നിലയിൽ അംഗീകാരം ലഭിക്കുന്നത് വലിയ സന്തോഷം നൽകുന്നുവെന്ന് സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ നിസാർ കണ്ണൂർ അഭിപ്രായപ്പെട്ടു. മക്ക റീജിയണൽ കോ-ഓർഡിനേറ്റർ തൻവീർ വേങ്ങശ്ശേരി, സ്പോർട്സ് വിങ് ലീഡർ ഹിദായത്തുള്ള പുള്ളിശ്ശേരി, അസ്ലക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group