ദമ്മാം: രണ്ട് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ കോഴിക്കോട്-വയനാട് ജില്ലാ പ്രസിഡണ്ട് ആർ.സി. യാസറിന് പ്രവാസി വെൽഫെയർ കോഴിക്കോട്-വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മീറ്റി യാത്രയയപ്പ് നൽകി.
പ്രൊവിൻസ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുറഹീം തിരൂർക്കാട്, നാഷണൽ കമ്മീറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം, സമീയുള്ള, കെ. എം. സാബിഖ്, അനീസ മെഹബുബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സാമ്പത്തിക നിക്ഷേപ ആസൂത്രണങ്ങളെ കുറിച്ച് നിരവധി ബോധവത്കരണ പഠന ക്ലാസുകൾ ദമ്മാമിന്റെ പല ഭാഗങ്ങളിലായി അദ്ദേഹം നടത്തിയിരുന്നതായും, അതിന്റെ പ്രയോജനങ്ങൾ നിരവധി പ്രവാസികൾക്ക് ലഭിച്ചതും സംസാരിച്ചവർ അനുസ്മരിച്ചു. ആർ.സി. യാസിർ മറുപടി പ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സാദത്ത് അധ്യക്ഷത വഹിച്ചു. ജമാൽ കൊടിയത്തൂർ സ്വാഗതവും സജാസ് അലി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group