ജിദ്ദ– ജോലി ആവശ്യാർഥം റിയാദിലേക്ക് പോകുന്ന IDC സ്ഥാപക നേതാവും IDC അസിസ്റ്റന്റ് അമീറുമായ നാസർ ചാവക്കാട്, ഫിനാൻസ് സെക്രട്ടറി മുഹമ്മദലി ചട്ടിപ്പറമ്പ്, എക്സിക്യൂട്ടീവ് മെമ്പർ ഫവാസ് കെ എന്നിവർക്ക് യാത്രയപ്പ് നൽകി. ഷറഫിയ MRA റെസ്റ്റോറന്റിൽ വെച്ചാണ് യാത്രയപ്പ് നൽകിയത്. പരിപാടിയിൽ അമീർ ഹുസ്സൈൻ ബാഖവി ഉസ്താദ് അദ്ധ്യക്ഷത വഹിച്ചു. ജലീൽ കണ്ണമംഗലം, ഹനീഫ പാറക്കല്ലിൽ, റഹീം പൊന്നാട്, സുബൈർ പട്ടാമ്പി, ശാക്കിർ MP, മജ്നാസ് തലശ്ശേരി, അഷ്‌റഫ് പാലത്തിങ്ങൽ, ഷാനവാസ് വണ്ടൂർ, മുനവ്വർ പിസി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഉസ്താദ് ഹുസൈൻ ബാഖവിയും ഭാരവാഹികളും ചേർന്ന് ഐ.ഡി.സി യുടെ മൊമെന്റോകളും ഗിഫ്റ്റും നൽകി. ഹുസൈൻ ബാഖവി ഉസ്താദ് നാസർ ചാവക്കാടിനെ ഷാൾ അണിയിച്ചു. ഹൃസ്വ സന്ദർശനാർത്ഥം നാട്ടിൽ നിന്നും ജിദ്ദയിൽ എത്തിയ IDC ഹജ്ജ് ഗ്രൂപ്പിലെ സജീവ സാന്നിധ്യവും അഡ്മിനുമായ റഹീം പൊന്നാടന് നാസർ ചാവക്കാട് സ്നേഹോപഹാരം നൽകി.
നാസർ ചാവക്കാട്, മുഹമ്മദലി ചട്ടിപ്പറമ്പ്, ഫവാസ് കെ എന്നിവർ മറുപടി പ്രസംഗം നടത്തി. IDC യുടെ ആരംഭകാല പ്രവർത്തന ശൈലിയും നേരിട്ട വെല്ലുവിളികളും അതിനെ തരണം ചെയ്തതും ഉള്പെടുത്തിയായിരുന്നു അബ്ദുനാസർ ചാവക്കാടും ഹുസൈൻ ബാഖവിയും പ്രസംഗിച്ചത്.
ഇല്യാസ് കണ്ണമംഗലം സ്വാഗതവും സബൈർ പട്ടാമ്പി നന്ദിയും പറഞ്ഞു.