അൽഖോബാർ : പ്രവാസി വെൽഫെയർ ഖോബാർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഒരുമിച്ചോണം’ വിപുലമായി സംഘടിപ്പിച്ചു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം ഓണ സന്ദേശം കൈമാറി. അധികാരികൾ തന്നെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പിന്റെ പ്രവർത്തനങ്ങൾ നടത്തുമ്പോൾ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന ഓണാഘോഷം പോലുള്ള സൗഹൃദ സംഗമങ്ങൾക്ക് പ്രസക്തി വർധിച്ചുവരുകയാണെന് അദ്ദേഹം പറഞ്ഞു.
ആർ.സി പ്രസിഡൻറ് ഖലീലുറഹ്മാൻ അന്നടക്ക അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട്, സെക്രട്ടറി ഷക്കീർ ബിലാവിനകത്ത്, ട്രഷറർ അഡ്വ. നവീൻ കുമാർ, നാഷണൽ കമ്മിറ്റി അംഗം സാബിക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മേഖല പ്രസിഡന്റുമാരായ റഷീദ് ഉമർ, ഷനോജ്, മുഹമ്മദ് ഹാരിസ്, അഷ്റഫ് പി.ടി എന്നിവർ സംസാരിച്ചു. റജ്‌നാ ഹൈദർ, താഹിറ ഷജീർ എന്നിവർ പ്രധാന കോ-ഓർഡിനേറ്റർ മാരായിരുന്നു.


ഗായകൻ ഖലീലിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഓണപ്പാട്ടുകൾ, വടംവലി, കസേരകളി, കപ്പ് സോർട്ടിംഗ്, കുളം-കര തുടങ്ങിയ ഓണക്കളികളും അരങ്ങേറി. നാലു മേഖലകളായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. മത്സരങ്ങളിൽ ഉത്തര മലബാർ മേഖല ചാമ്പ്യന്മാരായി റീജണൽ കമ്മിറ്റി അംഗം ഇല്യാസിന്റെ നേതൃത്വത്തിൽ വനിതാ അംഗങ്ങൾ വിപുലമായ ഓണസദ്യ ഒരുക്കി.
പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നുള്ള നറുക്കെടുപ്പിലൂടെ ഇൽഹാൻ ഷെജീർ ഇംപെക്സ് നൽകിയ ടെലിവിഷൻ സമ്മാനമായി ലഭിച്ചു. ഷുഹൂദ്, ഇല്യാസ്, ഷെജീർ തൂണേരി, ആരിഫലി, ഹൈദർ, ജംഷീർ, നിഷാം, കെ.ടി ഷജീർ, ഹാരിസ് ഇസ്മയിൽ, ഫാജിഷ, സൽവ, ഫാത്തിമ, ഷഹീദ, ആരിഫ ബക്കർ, ഫൗസിയ, മൻസൂർ, നുഅമാൻ, സിറാജ് തലശ്ശേരി എന്നിവർ നേതൃത്വം നൽകി. ആരിഫലി, ഫൗസിയ അനീസ് എന്നിവർ അവതാരകരായിരുന്നു.റജ്ന ഹൈദർ സ്വാഗതവും താഹിറ ഷെജീർ നന്ദിയും പറഞ്ഞു.