ദോഹ– ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലെ കായിക വിഭാഗമായ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ (ഐ എസ് സി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിസിനസ് പ്രമുഖനും കെയർ ആന്റ് ക്യൂയർ ഗ്രൂപ്പ് മേധാവിയുമായ ഇ പി അബ്ദുറഹിമാന് മുക്കം കാരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രമുഖരെ ആദരിച്ച ചടങ്ങിൽ ബാംഗ്ലൂർ രാമർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കോടഞ്ചേരി ഗവൺമെന്റ് കോളേജ് ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. പി കെ ശബീബിനും ആദരം കൈമാറി.
മുക്കം കരുണ സെന്ററിൽ സംഘടിപ്പിച്ച പരിപാടി സി കെ ഖാസിം ഉദ്ഘാടനം ചെയ്തു. കരുണ ഭാരവാഹി പി സി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പി സി അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഒ സി അബ്ദുൽ കരീം, വി അബ്ദുൽ കരീം, മജീദ് പുളിക്കൽ, സുൽഫിക്കറലി സുല്ലമി, ഷൈജൽ കക്കാട്, സർജീന കല്ലുരുട്ടി, അബ്ദുസ്സലാം മുണ്ടോളി, നാസർ ചാലക്കൽ, പി സി അബ്ദുന്നാസർ തുടങ്ങിയവർ സംസാരിച്ചു.