റിയാദ്– അനാഥർക്കും നിരാലംബർക്കും വിദ്യാഭ്യാസ പ്രക്രിയയിൽ മുന്തിയ പരിഗണന ലഭിക്കുമ്പോൾ മാത്രമേ നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾ അർത്ഥവത്താവുകയുള്ളുവെന്ന് കേരള ഹജ് കമ്മിറ്റി മുൻ ചെയർമാനും മർകസ് ജനറൽ മാനേജരുമായ സി മുഹമ്മദ് ഫൈസി. സഫാഫയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന മർകസ് ഈസ്റ്റ് ചാപ്റ്റർ കൗൺസിലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പന്ന-ദരിദ്ര വിദ്യാർഥികളെ ഒരുപോലെ ഉൾക്കൊണ്ടാണ് മർകസ് ജനകീയ വിദ്യാഭ്യാസ മാതൃക വളർത്തിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ 22 സെന്ററുകളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. മർസൂഖ് സഅദിയുടെ അധ്യക്ഷതയിൽ ഇബ്രാഹിം കരീം ഉൽഘാടനം ചെയ്തു .
അഹമ്മദ് നിസാമി ഇരിങ്ങല്ലൂർ(പ്രസിഡന്റ്), ബഷീർ മാസ്റ്റർ നാദാപുരം(ജനറൽ സെക്രട്ടറി), ബഷീർ നല്ലണം (ഫിനാൻസ് സെക്രട്ടറി), എന്നിവർക്ക് പുറമെ മറ്റു ഭാരവാഹികളായി ഗഫൂർ മാസ്റ്റർ വാഴക്കാട്, അഷ്റഫ് കൊടിയത്തൂർ, മുജീബുറഹ്‌മാൻ കാലടി, ശാക്കിർ കൂടാളി, അബ്ദുൽ റഷീദ് സഖാഫി മുക്കം, കബീർ ചേളാരി, ശിഹാബ് ഷാവാമ, ഷമീർ രണ്ടത്താണി, അബ്ദുൽ സമദ് മാവൂര്, റാഷിദ് കാലിക്കറ്റ്, സൈനുൽ ആബിദ് ഹിശാമി, അബ്ദുൽ വഹാബ്, അഫ്‌സൽ കായംകുളം നൗഫൽ മണ്ണാർക്കാട്, സിദീഖ് ഇർഫാനി, അബ്ദുൽ ജലീൽ ജുബൈൽ, അബ്ദുൾറഹ്‌മാൻ സഖാഫി ബദിയ, മുജീബ് സഖാഫി ദവാദ്മി, തുടങ്ങിയവരെ തിരഞ്ഞെടുത്തു. പരിപാടിയിൽ മുജീബുറഹ്‌മാൻ കാലടി സ്വാഗതവും ബഷീർ മാസ്റ്റർ നാദാപുരം നന്ദിയും പറഞ്ഞു.