ജിസാന്‍: ദര്‍ബ് ജനറല്‍ ആശുപത്രിയില്‍വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട അല്‍ഷുഖൈക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് കോട്ടയം തോട്ടക്കാട് സ്വദേശി സന്ധ്യാ സദനത്തില്‍ അനുഷ്മ സന്തോഷ്‌കുമാറിന്റെ (42) മൃതദേഹം ഇന്ന് നാട്ടിലേക്കയച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അനുഷ്മയുടെ മരണം.
സൗദി നാഷണല്‍ കെ.എം.സി.സി സെക്രട്ടറി ഹാരിസ് കല്ലായി, ജിസാന്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂര്‍, ബന്ധുക്കള്‍ വക്കാലത്ത് പത്രം ഏല്‍പിച്ച ദര്‍ബ് കെ.എം.സി.സി. ചെയര്‍മാന്‍ ഷമീര്‍ ബാബു, സുല്‍ഫിക്കര്‍ വെളിയംഞ്ചേരി, ഷമീം പാലത്തിങ്ങല്‍, സിറാജ് പുല്ലൂരാന്‍പാറ എന്നിവരുടെ സഹായ സഹകരണത്തോടെയാണ് നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്കയച്ചത്.
സൗദി എയര്‍ലൈന്‍സില്‍ ജിസാനില്‍ നിന്ന് ജിദ്ദ വഴി ബുധനാഴ്ച കൊച്ചിയിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ സ്വീകരിച്ച് ജൂലൈ പതിനേഴിന് വ്യാഴാഴ്ച്ച മൂന്ന് മണിക്ക് തോട്ടയ്ക്കാട് 1518 എസ്. എന്‍.ഡി.പി ശാഖ യോഗം ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. പരേത കോട്ടയം വേളൂര്‍ അനു നിവാസില്‍ പരേതനായ ബ്രഹ്‌മാനന്ദിന്റെയും ഐഷാഭായിയുടെയും മകളാണ്. ഭര്‍ത്താവ്: സന്തോഷ്‌കുമാര്‍. സൗപര്‍ണിക ഏക മകളാണ്.