റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജനകീയ രക്ത ദാന സേന (പി.ബി.ഡി.എ) സൗദി അറേബ്യയുടെ കീഴില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരളത്തിലും ജി.സി.സി യിലും രക്തദാന രംഗത്ത് സജീവമായ പീപ്പിൾസ് ബ്ലഡ് ഡൊണേഷന്‍ ആര്‍മി സൗദി അറേബ്യ കമ്മറ്റിയുടെ കീഴില്‍ റിയാദിലും ദമ്മാമിലുമായാണ് വിവിധ ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ച് ‘ഒരു വാര രക്തദാന ക്യാമ്പ്’ സംഘടിപ്പിച്ചത്.
റിയാദില്‍ ആഗസ്റ്റ് 8 വെള്ളിയാഴ്ച്ച ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ ആരംഭിച്ച ക്യാമ്പ് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സനദിലും മലാസിലെ നാഷണല്‍ കെയര്‍ ഹോസ്പിറ്റലിലുമായി ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പ് ആഗസ്റ്റ് 15ന് അവസാനിച്ചു. ദമാമിലെ ക്യാമ്പ് ആഗസ്റ്റ് 14ന് അല്‍ മനാ ഹോസ്പിറ്റലില്‍ വെച്ച് നടന്നു.
ക്യാമ്പില്‍ പങ്കെടുത്ത രക്തദാതാക്കള്‍ക്ക് പി.ബി.ഡി.എ കേരള സംസ്ഥാന കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ഡോക്ടര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ഒരാഴ്ച്ച കൊണ്ട് നൂറിലധികം രക്തയൂണിറ്റുകള്‍ ദാനം ചെയ്യാനായെന്ന് സൗദി ചീഫ് കോര്‍ഡിനേറ്റര്‍ ഷിനാജ് കരുനാഗപ്പള്ളി അറിയിച്ചു.
ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നും സാമൂഹ്യ പ്രവര്‍ത്തകരും പി.ബി.ഡി.എ, കോര്‍ഡിനേറ്റര്‍മാരായ ഷബീര്‍ കളത്തില്‍, റിഷിന്‍ നിലമ്പൂര്‍, സമദ് തിരുവനന്തപുരം, സിയാദ് ബഷീര്‍, അസറുദ്ധീന്‍ മമ്പാട്, ഷബീര്‍, മുഹമ്മദ് ഷാഫി, ഷബീര്‍ അലി, ഹനീഫ, വളണ്ടിയര്‍മാരായ സഫീര്‍ ബുര്‍ഹാന്‍, പ്രമോദ് നായര്‍ സാബിര്‍ അലി തുടങ്ങിയവരും പങ്കെടുത്തു.