റിയാദ് – കോഴിക്കോട് സിറ്റി തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 31 ാമത് ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എജിസി സംഗമം സോക്കര്‍ 2025 പവേര്‍ഡ് ബൈ ന്യൂ സ്‌പൈഡര്‍ പ്ലസ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് റിയാദിലെ ദിറാബ് ദുര്‍റത് മല്‍അബ് സ്റ്റേഡിയത്തില്‍ തുടക്കമായി. ടൂര്‍ണമെന്റിലെ എല്ലാ ടീമുകളും സംഗമം കുരുന്നുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച ചടങ്ങ് മുഹാഫിസ് ഫിറോസിന്റെ ഖിറാഅത്തോടെ തുടങ്ങി.
മുഖ്യതിഥിയായ അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് എംഡി വിപി മുഷ്താഖ് മുഹമ്മദ് അലി ഉദ്ഘാടനം നിര്‍വഹിച്ചു. മസാല ഹൗസ് കഌഡ് കിച്ചണ്‍ എംഡി അബ്ദുറസാഖ്, സിറ്റി ഫ്‌ളവര്‍ & മന്‍ചീസ് എംഡി മുഹ്‌സിന്‍ അഹമ്മദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി പ്രതിനിധി ജംഷാദ്, ലുഹ ഗ്രൂപ്പ് ചെയര്‍മാന്‍ & മുന്‍ സംഗമം പ്രസിഡന്റ് ബഷീര്‍ മുസ്ലിയാരകം, മുന്‍ സംഗമം പ്രസിഡന്റ് കെ എം ഇല്യാസ്, കെ ന്‍ അഡ്വെര്‍ടൈസിങ് ചെയര്‍മാന്‍ എസ്എം മുഹമ്മദ് യൂനുസ് അലി, സേഫ്റ്റി മോര്‍ എംഡി കെ പി ഹാരിസ്, വി കെയര്‍ ടെക്‌നോളജി എംഡി മുഹമ്മദ് ഹാരിസ് മുസ്ല്യാരകം, ടൈം ഹൗസ് കണ്‍ട്രി ഹെഡ് സി കെ അജ്മല്‍, യുഎന്‍ യൂണിഫോം എംഡി അനീസ് റഹ്മാന്‍, മനാല്‍ സൂപ്പര്‍മാര്‍ക്കറ്റ് എംഡി നൗഫല്‍ മുല്ലവീട്ടില്‍, ബിആര്‍സി ജിദ്ദ ഭാരവാഹി കെഎം സാജിദ്, കുവൈറ്റ് തെക്കേപ്പുറം പ്രതിനിധികളായ താജിക്, കോയ, സംഗമം വൈസ് പ്രസിഡന്റ് പി സലീം സ്റ്റാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സംഗമം സോക്കര്‍ റോളിങ്ങ് ട്രോഫി കൈമാറല്‍ ചടങ്ങ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഡാനിഷ് ബഷീറിന്റെ നേതൃത്വത്തില്‍ നടന്നു. മുന്‍ വര്‍ഷത്തെ ജേതാക്കളായ പാര്‍ട്ടി ഓഫീസ് എഫ് സി ടീം, ഓണര്‍മാരായ ഷഹല്‍ അമീന്‍, മഷര്‍ അലി, ഷാഹിദ് അബ്ദുസലാം എന്നിവര്‍ ചേര്‍ന്നു ട്രോഫി കൈമാറി. മാര്‍ച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരത്തിനു ടീം എല്‍ ഫിയാഗോ എഫ് സി അര്‍ഹരായി. സംഗമം പ്രസിഡന്റ് പി എം മുഹമ്മദ് ഷാഹിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എസ് വി ഹനാന്‍ ബിന്‍ ഫൈസല്‍ സ്വാഗതവും ട്രഷറര്‍ ഒ കെ ഫാരിസ് നന്ദിയും പറഞ്ഞു.
കിക്കെര്‍സ് എഫ് സി യും റിയാദ് പയനീര്‍സും തമ്മിലായിരുന്നു ആദ്യ മത്സരം. റിയാദ് പയനീര്‍സിനു വേണ്ടി കളിയുടെ ആദ്യ പകുതിയില്‍ റിഷാലും ജലാലും ഓരോ ഗോള്‍ വീതം നേടി. 20 നു ടൂര്‍ണമെന്റിലെ ആദ്യത്തെ മിന്നും ജയം റിയാദ് പയനീര്‍സ് സ്വന്തമാക്കി. റിഷാല്‍ ആയിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. മാന്‍ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം ടൈം ഹൗസ് സൗദി കണ്‍ട്രി ഹെഡ് സികെ അജ്മലും സംഗമം ട്രോഫി കെ എന്‍ അഡ്വെര്‍ടൈസിങ് എംഡി എസ്.എം മുഹമ്മദ് യൂനുസ് അലിയും ചേര്‍ന്നു സമ്മാനിച്ചു. എല്‍ ഫിയാഗോ എഫ്.സി തെക്കേപ്പുറം ഫാല്‍കണ്‍ തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ രായിദ് യൂനുസിന്റെ ഗോളിലൂടെ തക്കേപ്പുറം ഫാല്‍കണ്‍ ജേതാക്കളായി. രായിദ് യൂനുസ് ആയിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. മാന്‍ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം ടീ ടൈം സൗദി എം ഡി ഹസ്സന്‍ കോയ മുല്ലവീടും സംഗമം ട്രോഫി സിറ്റി ഫ്‌ളവര്‍ എം ഡി മുഹ്‌സിന്‍ അഹമ്മദും ചേര്‍ന്നു സമ്മാനിച്ചു.
24 ഒക്ടോബര്‍ വെള്ളിയാഴ്ച നടക്കുന്ന രണ്ടാംവാരത്തിലെ ആദ്യമത്സരത്തില്‍ എല്‍ ഫിയാഗോ എഫ് സി കിക്കെര്‍സ് എഫ് സിയെയും രണ്ടാം മത്സരത്തില്‍ റിയാദ് പയനീര്‍സ് തെക്കേപ്പുറം ഫാല്‍കണ്‍ ടീമിനെ നേരിടും. തുടര്‍ന്നു സംഗമം ജൂനിയര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും. അലി മഷര്‍ ക്യാപ്റ്റന്‍ ആയ ഖിദിയ യുണൈറ്റഡ്, ഫലഖ് മാമ്മു ക്യാപ്റ്റനായ അത്‌ലറ്റികോ അല്‍ ദിരിയ ടീമുകളുടെ മത്സരങ്ങള്‍ അരങ്ങേറും. വൈകീട്ട് നാലു മണി മുതല്‍ രാത്രി എട്ടു മണിവരെയാണ് മത്സരങ്ങള്‍ അരങ്ങേറുക. ഒക്ടോബര്‍ 31 വെള്ളിയാഴ്ച ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി സംഗമം സോക്കര്‍ ലീഗ് മത്സരങ്ങളും സംഗമം ജൂനിയര്‍ ഫൈനലും സംഗമം ലെജന്‍ഡ് ഫുട്ബാള്‍ മത്സരങ്ങളും നവംബര്‍ 7 വെള്ളിയാഴ്ച സംഗമം സബ് ജൂനിയര്‍ & കിഡ്‌സ് ഫുട്ബാള്‍ മത്സരങ്ങളും ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി സംഗമം സോക്കര്‍ ഫൈനല്‍ മത്സരങ്ങളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.



