റിയാദ്- മിക്ക പ്രവിശ്യകളിലും ഇന്ന് (ചൊവ്വ) മുതല്‍ ശനിയാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി. വെള്ളക്കെട്ട് ഭാഗങ്ങളിലേക്ക് പോകുകയോ വെള്ളക്കെട്ടുകളില്‍ നീന്തുകയോ അരുതെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദില്‍ തലസ്ഥാന നഗരിക്ക് പുറമെ ദര്‍ഇയ, അഫീഫ്, ദവാദ്മി, അല്‍ഖുവയ്യ, മജ്മ, താദിഖ്, മറാത്ത്, അല്‍ഗാത്ത്, സുല്‍ഫി, ശഖ്റാ, റുമാഹ്, ഹുറൈമലാ, ദുര്മാ, മുസാഹമിയ, അല്‍ഖര്‍ജ്, വാദി ദവാസിര്‍, സുലൈല്‍, അഫ്ലാജ്, ഹോത്ത, ഹരീഖ്, ജിസാന്‍, അസീര്‍, അല്‍ബാഹ, മദീന, ഹായില്‍, ഖസീം, നജ്റാന്, തബൂക്ക്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യതയുളളത്.
മക്ക പ്രവിശ്യയിലും മഴക്കും കാറ്റിനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group