അറാര്‍ – സൗദിയില്‍ മനുഷ്യ ചരിത്രത്തിന്റെ രഹസ്യങ്ങളുടെ കലവറകളായ ഗുഹകള്‍ സാഹസിക പ്രേമികളായ വിനോദ സഞ്ചാരികളെയും സന്ദര്‍ശകരെയും ഗവേഷകരെയും അക്കാദമിക് വിദഗ്ധരെയും മാടിവിളിക്കുന്നു. മനുഷ്യരാശിയുടെ ചരിത്രവും അതിന്റെ രഹസ്യങ്ങളും ഉള്‍ക്കൊള്ളുന്ന ഇവ ഇക്കോ ടൂറിസം, ജിയോളജിക്കല്‍ ടൂറിസം ശൈലികളെ സംയോജിപ്പിക്കുന്നു.
ആയിരക്കണക്കിന് വര്‍ഷം മുമ്പ് രൂപപ്പെട്ട നിരവധി ഗുഹകള്‍ ഉത്തര അതിര്‍ത്തി പ്രവിശ്യയിലുണ്ട്. വ്യത്യസ്ത ഭൂമിശാസ്ത്രപരമായ ഘടനയും കാലാവസ്ഥാ സാഹചര്യങ്ങളും കാരണം ഗുഹകളുടെ രൂപങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. യുഗാന്തരങ്ങളില്‍ ഗുഹകളുടെ ഘടകങ്ങളുടെ രൂപീകരണത്തിന് ഇത് കാരണമായി.
വ്യത്യസ്ത തരത്തിലും നീളത്തിലും വലിപ്പത്തിലുമുള്ള നിരവധി ഗുഹകളും ഗര്‍ത്തങ്ങളും ഉള്ള ഉത്തര അതിര്‍ത്തി പ്രവിശ്യക്ക് നിരവധി വിനോദസഞ്ചാര സാധ്യതകളുണ്ട്. ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള അതിന്റെ ഭൂമിശാസ്ത്രപരമായ രൂപങ്ങളെ കുറിച്ചും വിപുലമായ ജ്യാമിതീയ രീതിയില്‍ രൂപപ്പെട്ട ശിലാഘടനകളെ കുറിച്ചും പഠിക്കാനുള്ള അപൂര്‍വ അവസരം ഇത് നല്‍കുന്നു.
ചുണ്ണാമ്പു കല്ലുകള്‍ ഒലിച്ചിറങ്ങുകയും ചുണ്ണാമ്പു പുറ്റുകള്‍ രൂപപ്പെടുകയും ചെയ്ത സവിശേഷമായ പാറക്കെട്ടുകളാണ് ഗുഹകളില്‍ ഉള്ളത്. ഗുഹകളുടെ ചുറ്റളവിലുള്ള ശിലാഫലകങ്ങളുടെ രൂപങ്ങള്‍ അതിശയകരമായ കാഴ്ചകള്‍ സമ്മാനിക്കുന്നു. സൗദിയില്‍ സമീപ കാലത്ത് ഗുഹാ ടൂറിസത്തിന് വിനോദസഞ്ചാരികളുടെയും മറ്റും ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുരാതന കാലത്ത് മനുഷ്യര്‍ ഉപഗോച്ചിരുന്ന ഗുഹകളുടെയും അഗ്നിപര്‍വത മാഗ്മ പാതകളുടെയും പ്രാധാന്യം പഠനങ്ങളും സ്ഥിരീകരിക്കുന്നു.