ജിദ്ദ – സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) സ്റ്റ്യുവാര്‍ഡ് വൃദ്ധനായ ഉംറ തീര്‍ഥാടകനെ പരിചരിക്കുന്നതിന്റെ ഹൃദയങ്ങള്‍ കീഴടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ക്യാബിന്‍ ക്രൂ അംഗം വൃദ്ധ തീര്‍ഥാടകനെ ക്ഷമയോടെ സേവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിലുള്ളത്.
വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുകയാണ്.
വൃദ്ധന് സ്പൂണ്‍ കൊണ്ട് ഭക്ഷണം കൊടുക്കുന്നത് വീഡിയോയില്‍ കാണാം.
ജീവനക്കാരന്റെ പെരുമാറ്റം കാഴ്ചക്കാരെ വളരെയധികം സ്പർശിച്ചിരിക്കുകയാണ്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് തന്നെയാണ് സോഷ്യൽ പ്ലാറ്റ്ഫോമയ എക്സിൽ വീഡിയോ പങ്കു വച്ചിരിക്കുന്നത്. യഥാര്‍ഥ സൗദി മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ദൃശ്യം. സൗദി ആതിഥ്യമര്യാദക്ക് അനുയോജ്യം, വിമാനത്തിലുടനീളം വൃദ്ധ യാത്രക്കാരന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഭക്ഷണം നല്‍കുന്നു – എക്സില്‍ പങ്കിട്ട പോസ്റ്റില്‍ സൗദിയ വ്യക്തമാക്കുന്നു.
ജീവനക്കാരന്റെ ഈ പെരുമാറ്റത്തിന് നിരവധി പേരാണ് പ്രശംസകൾ അറിയിക്കുന്നത്. മനുഷ്യത്വം എടുത്തു കാണിക്കുന്ന ഈ വീഡിയോ എന്റെ മനസ്സിനെ കുളിര്‍പ്പിക്കുകയും, കണ്ണുകളെ നിറക്കുകയും ചെയ്യുന്നു. എത്ര മനോഹരമാണ് ഈ ദൃശ്യമെന്നാണ് ഒരാൾ പങ്കു വെച്ചത്. കാര്യക്ഷമതയുള്ള ജോലിക്കാരെ നിയമിച്ചതിന് സൗദിയ ഗ്രൂപ്പിന് നന്ദി അറിയിക്കുന്നവരും ഏറെയാണ്. നിരവധി പേർ സൗദിയ ജീവനക്കാരിൽ നിന്ന് തങ്ങൾക്ക് ലഭിച്ച പരിചരണവും സ്നേഹവും കരുതലുമെല്ലാം പങ്കു വെച്ചു.
لذلك موظيفين
— الطيران السعودي (@saudia_aviation) October 29, 2025
#الخطوط_السعودية في المركز 🥇عالميًا
مشهد يجسد القيم السعودية الأصيلة 🇸🇦
مضيف جوي يطعم راكبًا مسنًّا طوال الرحلة باهتمام يليق بالضيافة السعودية 💚✈️ https://t.co/i3Fln8qSNh pic.twitter.com/KTzcWZqIhy



