റിയാദ്- തായിഫിലെ ഹദാ ചുരത്തില്‍ പാറകള്‍ അടര്‍ന്നുവീഴുന്നത് നിരീക്ഷിക്കാന്‍ കാമറകള്‍ സ്ഥാപിച്ചതായി പബ്ലിക് റോഡ് അതോറിറ്റി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് രൂപപ്പെടുത്തി സ്ഥാപിച്ച ആറു കാമറകള്‍ പര്‍വതപ്രദേശത്ത് നിന്ന് റോഡുകളില്‍ പാറകള്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി റോഡ് അടക്കുന്നതിനുള്ള സിഗ്നലുകള്‍ നല്‍കും.
ട്രാഫിക് വിഭാഗവുമായി ബന്ധിപ്പിച്ച കാമറകള്‍ വഴി ലഭിക്കുന്ന സിഗ്നലുകള്‍ അനുസരിച്ച് പാറകള്‍ വീണ് 60 സെകന്റിനുളളില്‍ റോഡുകള്‍ അടക്കും. ട്രാഫിക് അതോറിറ്റ് ചെയര്‍മാനും ഗതാഗതമന്ത്രിയുമായി എന്‍ജിനീയര്‍ സാലിഹ് അല്‍ജാസിറിന്റെ നേതൃത്വത്തിലാണ് പദ്ധതി ഇന്നലെ ലോഞ്ച് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group