മദീന – വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടനുബന്ധിച്ച് സ്വദേശികളെയും വിദേശികളെയും മസ്ജിദുന്നബവിയിലും ഖുബാ മസ്ജിദിലും എത്തിക്കാന്‍ ഏതാനും റൂട്ടുകളില്‍ ബസ് ഷട്ടില്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചതായി മദീന വികസന അതോറിറ്റി മേല്‍നോട്ടത്തിലുള്ള മദീന ബസ് പ്രൊജക്ട് അറിയിച്ചു. ബസ് ഷട്ടില്‍ സര്‍വീസ് സമയം നേരത്തെയാക്കിയിട്ടുണ്ട്. വൈകീട്ട് മൂന്നു മുതല്‍ ബസ് ഷട്ടില്‍ സര്‍വീസ് ആരംഭിക്കും. മസ്ദിജുന്നബവിയിലും ഖുബാ മസ്ജിദിലും പാതിരാ നമസ്‌കാരം പൂര്‍ത്തിയായി അര മണിക്കൂര്‍ പിന്നിടുന്നതുവരെ സര്‍വീസ് തുടരും.
സ്‌പോര്‍ട്‌സ് സ്റ്റേഡിയം, ദുറത്തുല്‍മദീന, സയ്യിദുശ്ശുഹദാ (ഉഹദ്), ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഖാലിദിയ ഡിസ്ട്രിക്ട്, ശതിയ ഡിസ്ട്രിക്ട്, ബനീഹാരിസ എന്നിവിടങ്ങളില്‍ നിന്നാണ് മസ്ജിദുന്നബവിയിലേക്കും തിരിച്ചും ബസ് ഷട്ടില്‍ സര്‍വീസുകളുള്ളത്. ഖുബാ മസ്ജിദിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കാന്‍ അല്‍ആലിയ മാള്‍ പാര്‍ക്കിംഗില്‍ നിന്നും ഷട്ടില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. മസ്ജിദുന്നബവിയില്‍ പുലര്‍ച്ചെ 12.30 ന് ആണ് തഹജ്ജുദ് നമസ്‌കാരം ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group