ദമ്മാം – ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എഴുത്തുകാരൻ അസ്‌ലം കോളക്കോടന്റെ പുസ്തക പ്രകാശനത്തിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന അസ്‌ലം കോളക്കോടന്റെ ‘The River of Thoughts’ എന്ന കവിതാ സമാഹാരത്തിന്റെയും ‘മരീചികയോ ഈ മരുപ്പച്ച’ എന്ന ഓർമ്മപുസ്തകത്തിന്റെയും പ്രകാശനം ജനുവരി 29 വ്യാഴാഴ്ച വൈകിട്ട് എട്ട് മണിക്ക് ദമ്മാം ഫൈസലിയ ഹയാത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ചലച്ചിത്ര താരവും എഴുത്തുകാരനുമായ ജോയ് മാത്യു, ശിഹാബുദീൻ പൊയ്ത്തുംകടവ്, അമ്മാർ കീഴപ്പറമ്പ് എന്നിവർ ചേർന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യും.
ആലിക്കുട്ടി ഒളവട്ടൂർ ചെയർമാനായും മാലിക് മഖ്ബൂൽ ആലുങ്ങൽ ജനറൽ കൺവീനറായും സാജിദ് ആറാട്ടുപുഴ ട്രഷററായും റഹ്‌മാൻ കാരയാട് ചീഫ് കോഡിനേറ്ററായും വിപുലമായ സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വലിയാപ്പുക്ക, മുഹമ്മദ് കുട്ടി കോഡൂർ, കാദർ ചെങ്കള, ബിജു കല്ലുമല, രഞ്ജിത്ത് വടകര, കെ.എം. ബഷീർ, ജമാൽ വില്ല്യാപള്ളി, കബീർ കുണ്ടോട്ടി എന്നിവരാണ് രക്ഷാധികാരികൾ. വൈസ് ചെയർമാൻമാരായി സിദ്ദിഖ് പണ്ടികശാല, ഷബീർ ചാത്തമംഗലം, സിന്ധു ബിനു, ഷിഹാബ് കൊയിലാണ്ടി, സൈനുൽ ആബിദീൻ, ജൗഹർ കുനിയിൽ, കാദർ മാസ്റ്റർ, മജീദ് ചുങ്കത്തറ എന്നിവരെയും ജോയിന്റ് കൺവീനർമാരായി ലിയാഖത്ത് കാരാങ്ങടൻ, മാത്തുക്കുട്ടി പള്ളിപ്പാട്, മുജീബ് കൊളത്തൂർ, ഇഖ്ബാൽ ആനമങ്ങാട്, ഷമീം കുനിയിൽ, ഷംസ്പ്പീർ എം.കെ, കാദർ അണങ്കൂർ എന്നിവരെയും തിരഞ്ഞെടുത്തു. മഹ്മൂദ് പൂക്കാട്, ഫൈസൽ ഇരിക്കൂർ, ഷമീർ അരീക്കോട്, ഷാനി സി.കെ, ഷിറാഫ് മൂലാട്, ഫെബിൻ കുനിയിൽ എന്നിവരാണ് കോ-ഓർഡിനേറ്റർമാർ. പ്രോഗ്രാം കൺവീനർമാരായി ഹബീബ് ഒ.പി, മജീദ് സിജി, ഫൈസൽ കുടുമ, സമദ് വേങ്ങര, ആസിഫ് താനൂർ, ഷംസു പള്ളിയാളി, ടി.ടി. കരീം എന്നിവർ പ്രവർത്തിക്കും.
വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളായി ധനകാര്യ വിഭാഗത്തിൽ ഹുസൈൻ വേങ്ങര (ചെയർമാൻ), ഉമ്മർ ഓമശ്ശേരി, നൗഷാദ് ടി.വി.എം, അനസ് കാരണത്തു (വൈസ് ചെയർമാൻമാർ), നജീം ബഷീർ, മുഷാൽ, ബഷീർ ആലുങ്ങൽ, സമീർ കുനിയിൽ (കൺവീനർമാർ) എന്നിവരെ നിശ്ചയിച്ചു. മീഡിയ കമ്മിറ്റിക്ക് പി.ടി. അലവി (ചെയർമാൻ), അഷ്റഫ് ആളത്ത്, മുജീബ് കളത്തിൽ (വൈസ് ചെയർമാൻമാർ), സുബൈർ ഉദിനൂർ, നൗഷാദ് ഇരിക്കൂർ, പ്രവീൺ, ഷനീബ് അബൂബക്കർ (കൺവീനർമാർ) എന്നിവർ നേതൃത്വം നൽകും. പബ്ലിസിറ്റി വിഭാഗത്തിൽ നജ്മുസ്സമാൻ (ചെയർമാൻ), നിതിൻ കണ്ടമ്പത്ത്, അനസ് മുക്കം (വൈസ് ചെയർമാൻമാർ), അനസ് പട്ടാമ്പി, റൗഫ് ചാവക്കാട്, ഷബീർ തേഞ്ഞിപ്പാലം (കൺവീനർമാർ) എന്നിവർ പ്രവർത്തിക്കും. സ്വീകരണ കമ്മിറ്റി ഭാരവാഹികളായി ഷബ്‌ന നജീബ് (ചെയർപേഴ്‌സൺ), ഹുസ്ന ആസിഫ്, സുലൈഖ ഹുസൈൻ, സോഫിയ ഷാജഹാൻ (വൈസ് ചെയർപേഴ്‌സൺസ്), ആയിഷ ഫൈസൽ, ഫസീല ഷാനി, ഫായിസ ഷമീർ, ജുമാന അസ്ലം (കൺവീനർമാർ) എന്നിവരെയും സെയിൽസ് & മാർക്കറ്റിംഗിൽ റുഖിയ റഹ്മാൻ (ചെയർപേഴ്‌സൺ), സുമയ്യ ഹുസൈൻ, സാഫ്രോൺ മുജീബ്, ഹാജറ സലിം (വൈസ് ചെയർപേഴ്‌സൺസ്), മന്ന അജ്മൽ, സർഹ കമറു, അമ്ന ഹിഷാം (കൺവീനർമാർ) എന്നിവരെയും തിരഞ്ഞെടുത്തു.
ഗസ്റ്റ് മാനേജ്‌മെന്റ് വിഭാഗത്തിൽ ബിനു പുരുഷോത്തമൻ (ചെയർമാൻ), സാജിദ നഹാ, ബാസിഹാൻ ഷിഹാബ്, നാജി സൈൻ (വൈസ് ചെയർപേഴ്‌സൺസ്), ഫസ്ന മഹ്മൂദ്, സഹീറ ഷിറാഫ്, ഷിഫ ഫെബിൻ (കൺവീനർമാർ) എന്നിവരും ഭക്ഷണ കമ്മിറ്റിയിൽ നജീബ് ചീക്കിലോട് (ചെയർമാൻ), അലിഭായ് ഊരകം, ബഷീർ ബേപ്പൂക്കാരൻ, മുജീബ് കോഡൂർ (വൈസ് ചെയർമാൻമാർ), ജുനൈദ് തൃക്കളയൂർ, ഷമീം സി.കെ (കൺവീനർമാർ) എന്നിവരും പ്രവർത്തിക്കും. താമസം & ഗതാഗതത്തിന് വാഹിദ് റഹ്മാൻ (ചെയർമാൻ), മൊയ്തീൻക്ക ദല്ല, സലാഹുദ്ദീൻ വേങ്ങര, ആസിഫ് കൊണ്ടോട്ടി (വൈസ് ചെയർമാൻമാർ), ഫൈസൽ കരുവന്തിരുത്തി, അഫ്സൽ വടക്കേകാട്, ഷൗക്കത്ത് അടിവാരം (കൺവീനർമാർ) എന്നിവരും സ്റ്റേജ് & സൗണ്ട് വിഭാഗത്തിന് അറഫാത്ത് ഷംനാദ് (ചെയർമാൻ), കരീം പി.സി, സലാം മുയ്യം, റസാഖ് ബാവു, ബർഹക്ക് (വൈസ് ചെയർമാൻമാർ), ഷബീർ ചോട്ട, ഷരീഫ് പാറപ്പുറം, റൗഫ് കോളക്കോടൻ (കൺവീനർമാർ) എന്നിവരും നേതൃത്വം നൽകും. പ്രോഗ്രാം ഫെസിലിറ്റേറ്റേഴ്സ് ക്യാപ്റ്റനായി അജ്മൽ കൊളക്കോടനെ (ടീം: കെപ് വ എഫ്‌സി) ചുമതലപ്പെടുത്തി. യോഗത്തിൽ റഹ്‌മാൻ കാരയാട് പ്രോഗ്രാം വിശദീകരണം നടത്തി. മാലിക് മഖ്ബൂൽ ആലുങ്ങൽ സ്വാഗതവും സമീർ അരീക്കോട് നന്ദിയും പറഞ്ഞു.



