റിയാദ് – റിയാദ് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോഫറന്‍സ് സെന്ററില്‍ നടക്കുന്ന ത്രിദിന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തിന്റെ രണ്ടാം ദിനത്തില്‍ 7,500 ലേറെ കോടി റിയാലിന്റെ 102 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ആദ്യ ദിനത്തില്‍ 1,900 ലേറെ കോടി ഡോളറിന്റെ 47 കരാറുകള്‍ ഒപ്പുവെച്ചിരുന്നു. പ്രതീക്ഷകള്‍ക്കപ്പുറമുള്ള ഫലങ്ങളാണ് ഇതുവരെ ഫോറം നല്‍കിയതെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു.
സൗദി സിവില്‍ ഏവിയേഷന്‍ സംവിധാനത്തിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസത്തിന്റെ വ്യാപ്തിയും ഈ സുപ്രധാന മേഖലയില്‍ ആഗോള തലത്തില്‍ നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള രാജ്യത്തിന്റെ അനുയോജ്യതയും സ്ഥിരീകരിക്കുന്ന നിലക്ക് ആഗോള എയര്‍ കണക്ടിവിറ്റി നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന കരാറുകള്‍ക്കും ഇടപാടുകള്‍ക്കും പങ്കാളിത്തങ്ങള്‍ക്കും ഒന്നും രണ്ടും ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചതായും അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു. ത്രിദിന ഫോറത്തില്‍ 30 മന്ത്രിമാരും 77 സിവില്‍ ഏവിയേഷന്‍ മേധാവികളും വിമാന കമ്പനി മേധാവികളും 120 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വ്യോമയാന വ്യവസായ വിദഗ്ധരും നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group