റിയാദ് – അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വാര്‍ഷിക കായികമേള ‘അത്‌ലിറ്റ്‌സ്‌മോസി’ന് സമാപനം. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ ഗ്രൂപ്പുകളിലായി അമ്പതോളം മത്സരയിനങ്ങളില്‍ ആയിരത്തിനാനൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ‘അത്‌ലിറ്റ്‌സ്‌മോസ് 25’ സക്‌സസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സയ്യിദ് മസൂദ് ഉദ്ഘാടനം ചെയ്തു.
ട്രാക്കിന മത്സരങ്ങള്‍ക്ക് പുറമെ വടം വലി, ഹാന്റ്‌ബോള്‍ ഡോഡ്ജ്‌ബോള്‍, ഖോഖോ, കബഡി ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ നടന്നു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വാശിയേറിയ പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നു ദിവസങ്ങളിലായി നടന്ന കായിക മാമാങ്കത്തില്‍ ബോയ്‌സ് വിഭാഗത്തില്‍ ബീറ്റ, ഡെല്‍റ്റ, ഗാമ ഹൗസുകളും ഗേള്‍സ് വിഭാഗത്തില്‍ ആല്‍ഫ, ഗാമ, ഡെല്‍റ്റ ഹൗസുകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ബോയ്‌സ് വിഭാഗത്തില്‍ അര്‍സലാന്‍ അജ്മീര്‍ ഷാ (സബ്ജൂനിയര്‍,ബീറ്റ), മുഹമ്മദ് ഖോജ (ജൂനിയര്‍, ഡെല്‍റ്റ), ഹംസ ഇസ്സത്തുള്ള (സീനിയര്‍, ബീറ്റ) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. ഗേള്‍സ് സെക്ഷനില്‍ അവാമ അംന (സീനിയര്‍), ആഫിയ (ജൂനിയര്‍), ആലിയ അബ്ദുല്‍ സമദ് (സബ് ജൂനിയര്‍) എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.
ഫലപ്രഖ്യാപനത്തിനും വിജയികള്‍ക്കുള്ള ട്രോഫി വിതരണത്തിനും അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹമദ്, പ്രിന്‍സിപ്പാള്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. അത്‌ലിറ്റ്‌സ്‌മോസിന് നേതൃത്വം നല്‍കിയ കായിക അധ്യാപകന്‍ ഷംസാദിനേയും അദ്ധ്യാപിക ഷബീബയേയും അലിഫ് മാനേജ്‌മെന്റ് പ്രത്യേകം അഭിനന്ദിച്ചു. ബോയ്‌സ് സെക്ഷന്‍ ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, ഗേള്‍സ് സെക്ഷന്‍ ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ സംബന്ധിച്ചു.



