നജ്‌റാന്‍ – നജ്‌റാന്‍ പ്രവിശ്യയില്‍ പെട്ട ശറൂറയിലെ മരുഭൂമിയില്‍ മണല്‍ക്കൂനകളില്‍ വാഹനം കുടുങ്ങിയ സൗദി പൗരന് അതിര്‍ത്തി സുരക്ഷാ സേനയുടെ സഹായം. ടയറുകള്‍ മണലില്‍ ആഴ്ന്നിറങ്ങിയ വാഹനം പുറത്തെടുത്ത് സുരക്ഷിത സ്ഥലത്തേക്ക് നീക്കാന്‍ സൈന്യം സഹായിക്കുകയായിരുന്നു. മണല്‍ക്കൂനകളില്‍ വാഹനം കുടുങ്ങിയതോടെ സൗദി പൗരന് അതിര്‍ത്തി സുരക്ഷാ സേനയില്‍ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 994 എന്ന നമ്പറിലും ബന്ധപ്പെട്ട് സഹായം തേടണമെന്ന് അതിര്‍ത്തി സുരക്ഷാ എല്ലാവരോടും ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group