Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഫലസ്തീനികളുടെ ദുരിതമകറ്റാന്‍ വേണ്ടി പ്രാര്‍ഥിച്ച് അറഫ ഖതീബ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/06/2025 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    arafa
    Share
    WhatsApp Facebook Twitter Telegram LinkedIn

    അറഫ – രണ്ടു വര്‍ഷത്തോളമായി ലോകത്തെ മുഴുവന്‍ ധിക്കരിച്ച് ഇടതടവില്ലാത്ത ഇസ്രായില്‍ ആക്രമണങ്ങളുടെയും ഉപരോധത്തിന്റെയും ഫലമായി ഭൂമിയിലെ നരകമായി മാറിയ ഗാസയിലെ ഫലസ്തീനികള്‍ക്കു വേണ്ടി അറഫ സംഗമത്തില്‍ തീര്‍ഥാടക ലക്ഷങ്ങളെയും ലോക മുസ്‌ലിംകളെയും അഭിസംബോധന ചെയ്ത് നമിറ മസ്ജിദില്‍ നടത്തിയ ഉദ്‌ബോധന പ്രസംഗത്തില്‍ പ്രാര്‍ഥിച്ച് ഹറം ഖതീബും ഇമാമുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ്.


    ദൈവീക ശിക്ഷയെ ഭയന്നും അവന്റെ പക്കല്‍ നിന്നുള്ള നല്ല പ്രതിഫലം പ്രതീക്ഷീച്ചും ദൈവീക മതത്തെ മുറുകെ പിടിക്കുകയും അവന്റെ നിയമങ്ങള്‍ പാലിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ ഭക്തിയെന്ന് അറഫ പ്രസംഗത്തില്‍ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ് പറഞ്ഞു. ഈ ദിവസം (അറഫ ദിനത്തില്‍) അല്ലാഹു പൂര്‍ണതയിലെത്തിച്ച ദൈവീക മതത്തെ മുറുകെ പിടിക്കലാണ് ഭക്തി. ദൈവം കല്‍പിക്കുന്നത് പ്രവര്‍ത്തിച്ചും അവന്‍ വിലക്കുന്നത് ഒഴിവാക്കിയും അല്ലാഹുവിനെ സൂക്ഷിക്കുക. ദൈവം ഭക്തരെ സ്‌നേഹിക്കുന്നു. അന്തിമഫലം ഭക്തര്‍ക്കാണ്. മോക്ഷവും ഇഹലോകത്തിന്റെയും പരലോകത്തിന്റെയും നന്മയും രക്ഷയും വിശ്വാസത്തിലൂടെയാണ് ലഭിക്കുക. മഹത്തായ ഗുണങ്ങളും മനോഹരമായ നാമങ്ങളും കൊണ്ട് സവിശേഷമാക്കപ്പെട്ട നാഥനും സ്രഷ്ടാവും പ്രപഞ്ചത്തിന്റെ നിയന്താവും വിശ്വാസത്തില്‍ ഉള്‍പ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    View this post on Instagram

    A post shared by The Malayalam News (@themalnews)


    ആപത്തുകാലത്തുള്ള ക്ഷമയും അനുഗ്രഹങ്ങളുടെ കാലത്തുള്ള നന്ദിയും പാപത്തിനും തെറ്റിനും ശേഷമുള്ള പശ്ചാത്താപവും വിശ്വാസത്തിന്റെ ഭാഗമാണ്. കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തല്‍, മാതാപിതാക്ക് പുണ്യം ചെയ്യല്‍, സത്യം സംസാരിക്കല്‍, ദയയോടെ സംസാരിക്കല്‍, കരാറുകളും വാഗ്ദാനങ്ങളും നിറവേറ്റല്‍, സല്‍സ്വഭാവം നിലനിര്‍ത്തല്‍ എന്നിവ വിശ്വാസത്തിന്റെ പ്രകടനങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ മൂല്യങ്ങള്‍ ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നില്ലെങ്കില്‍ വിശ്വാസം പൂര്‍ണമല്ല. കാരണം അവ മതത്തിന്റെ യഥാര്‍ഥ സ്വഭാവം പ്രതിഫലിപ്പിക്കുകയും വ്യക്തിക്കും സമൂഹത്തിനും ക്ഷേമം നല്‍കുകയും ചെയ്യുന്നു.


    നമസ്‌കാരം ദാസനും അവന്റെ നാഥനും തമ്മിലുള്ള ആത്മീയ ബന്ധത്തെ പ്രതിനിധീകരിക്കുന്നു. നമസ്‌കാരം രക്ഷക്കുള്ള മാര്‍ഗമാണ്. ഇത് അടിമയുടെ സമയം ക്രമീകരിക്കുന്നു. ദൈവം അവനെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനുള്ള മാര്‍ഗമാണ് നമസ്‌കാരം. ഉത്തരവാദിത്തങ്ങള്‍ വഹിക്കാനും കടമകള്‍ നിര്‍വഹിക്കാനും അവനെ നമസ്‌കാരം സജ്ജമാക്കുന്നു. നമസ്‌കാരം ബാഹ്യവും ആന്തരികവും ആത്മീയവും ശാരീരികവുമായ വിശുദ്ധിയുണ്ടാക്കുന്നു.


    നിര്‍ബന്ധദാനമായ സകാത്ത് ആത്മാവിനെ പിശുക്കില്‍ നിന്നും സ്വാര്‍ഥതയില്‍ നിന്നും ശുദ്ധീകരിക്കുന്നു. ദാനം ചെയ്യാനും ഉദാരത കാണിക്കാനും നിര്‍ധനരുടെ അവസ്ഥകള്‍ നിരീക്ഷിക്കാനും പരിശീലിപ്പിക്കുന്നു. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സമൂഹത്തിലെ അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും സ്‌നേഹം വളര്‍ത്താനും ഐക്യം ശക്തിപ്പെടുത്താനും ഐക്യദാര്‍ഢ്യം കൈവരിക്കാനും സഹായിക്കുന്നു. ഫലസ്തീനിലെ ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥന നടത്തിയും അവരുടെ ശത്രുവിനെതിരെ അവര്‍ക്ക് വിജയം നല്‍കമെന്ന് പ്രാര്‍ഥിച്ചുമാണ് ശൈഖ് അബ്ദുല്ല ബിന്‍ ഹുമൈദ് ഖുതുബ അവസാനിപ്പിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025
    ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    06/06/2025
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version