Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • പതിനൊന്നാമത് അന്താരാഷ്ട്ര യോ​ഗ ദിനം വിശാഖപട്ടണത്ത് ഉദ്ഘാടനം ചെയ്ത് മോദി
    • ‘ദൃശ്യം 3’ വരുന്നു: ജോര്‍ജ് കുട്ടിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍
    • ഏജന്‍സി ചതിച്ചു, അമ്മ കുവൈത്തില്‍ തടങ്കലില്‍; വാഹനാപകടത്തില്‍ മരിച്ച മകന്റെ സംസ്‌കാരം നടത്താതെ കാത്തിരുന്ന് കുടുംബം
    • ഇന്നലെ രാത്രി ഖത്തറിൽ നിന്നും വന്ന യുവാവ് മുങ്ങിമരിച്ചു
    • ആ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവില്ല; കണ്ണീരണിഞ്ഞ് റോജിന, 40 വർഷത്തിനിപ്പുറം വൈകാരികമായ ഒരു കൂടിക്കാഴ്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദിയിൽ വൈദ്യുതി സേവനങ്ങളിൽ വൻ മാറ്റം: പ്രീപെയ്ഡ് നിയമങ്ങളിൽ പുതിയ ഭേദഗതികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ വൈദ്യുതി സേവന വ്യവസ്ഥകളിലും പ്രീപെയ്ഡ് സേവന ചട്ടങ്ങളിലും സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഭേദഗതികള്‍ വരുത്തി. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിസിറ്റി സര്‍വീസ് പ്രൊവിഷന്‍ ഗൈഡില്‍ വരുത്തിയ ഭേദഗതികള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

    എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുകയും വൈദ്യുതി സേവന ദാതാവും ഗുണഭോക്താവും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുകയും ചെയ്യുന്ന നിലക്ക്, രാജ്യത്ത് വൈദ്യുതി സേവന വ്യവസ്ഥക്കുള്ള നിയന്ത്രണ ചട്ടക്കൂട് അപ്ഡേറ്റ് ചെയ്യാനും വികസിപ്പിക്കാനുമാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. സേവന വ്യവസ്ഥകള്‍ അടങ്ങിയ പ്രമാണത്തിന്റെ 10-ാം അധ്യായം പ്രീപെയ്ഡ് വൈദ്യുതി ഉപഭോഗം, വൈദ്യുതി കണക്ഷന്‍ താല്‍ക്കാലികമായി വിച്ഛേദിക്കാനുള്ള വ്യവസ്ഥകള്‍, റീചാര്‍ജ് ചെയ്ത ശേഷം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാനുള്ള സംവിധാനം എന്നിവ വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    റീഡിംഗ്, മെയിന്റനന്‍സ് ഫീസ് എന്നിവ ഉള്‍പ്പെടെ പ്രീപെയ്ഡ് സേവനത്തിലെ വൈദ്യുതി ഉപഭോഗം അംഗീകൃത താരിഫ് അനുസരിച്ച് സ്വയമേവ കണക്കാക്കുമെന്ന് പുതിയ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു. എല്ലാ സാമ്പത്തിക ബാധ്യതകളും പൂര്‍ണമായി ഒടുക്കല്‍, പ്രതിമാസ ബില്ലിംഗിലേക്ക് മാറുന്നതിന് മുമ്പ് കുറഞ്ഞത് മൂന്ന് മാസമെങ്കിലും പ്രീപെയ്ഡ് സേവനത്തില്‍ തുടരല്‍ എന്നീ വ്യവസ്ഥകള്‍ പാലിച്ച് പ്രീപെയ്ഡ് സേവനത്തില്‍ നിന്ന് പ്രതിമാസ ബില്ലിംഗ് രീതിയിലേക്ക് ഉപയോക്താക്കള്‍ക്ക് മാറാവുന്നതാണ്. പ്രീപെയ്ഡ് സേവനം റദ്ദാക്കുമ്പോള്‍ ഉപയോഗിക്കാത്ത തുക വീണ്ടെടുക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്.


    പ്രീപെയ്ഡ് സേവനത്തില്‍ ക്രെഡിറ്റ് കുറവായിരിക്കുമ്പോള്‍ ഇലക്ട്രിസിറ്റി കമ്പനിക്ക് നേരിട്ട് വൈദ്യുതി വിച്ഛേദിക്കാന്‍ അവകാശമില്ലെന്ന് ഭേദഗതികള്‍ പറയുന്നു. പകരം, കമ്പനി ഉപഭോക്താവിന് എസ്.എം.എസ് അറിയിപ്പ് അയക്കണം. റെസിഡന്‍ഷ്യല്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ് തുക 30 റിയാലിലും മറ്റ് വിഭാഗങ്ങളുടെ ക്രെഡിറ്റ് തുക 100 റിയാലിലും താഴെയായി കുറയുന്ന സാഹചര്യങ്ങളിലാണ് ക്രെഡിറ്റ് കുറഞ്ഞ കാര്യം ഉപയോക്താക്കളെ എസ്.എം.എസ് വഴി അറിയിക്കേണ്ടത്. താല്‍ക്കാലിക കണക്ഷന്‍ വിച്ഛേദിക്കല്‍ നടപടി സ്വീകരിക്കുന്നതിനു മുമ്പ് ക്രെഡിറ്റ് ഉയര്‍ത്താന്‍ ഒരു ആഴ്ച വരെ സാവകാശം നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

    കണക്ഷന്‍ വിച്ഛേദിച്ച ശേഷം ഗാര്‍ഹിക ഉപയോക്താക്കള്‍ കുറഞ്ഞത് 150 റിയാലും മറ്റ് വിഭാഗങ്ങള്‍ 300 റിയാലും റീചാര്‍ജ് ചെയ്താല്‍ ഫീസ് ഇല്ലാതെ 30 മിനിറ്റില്‍ കൂടാത്ത സമയത്തിനുള്ളില്‍ സേവനം പുനഃസ്ഥാപിക്കപ്പെടും.


    സേവന ദാതാവിനുള്ള ബില്‍ തിരുത്തല്‍ കാലയളവ് എല്ലാ വിഭാഗങ്ങള്‍ക്കും മൂന്നു മാസമായി ഭേദഗതി ചെയ്തിട്ടുണ്ട്. പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഭേദഗതി ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളുടെ മേലുള്ള കടബാധ്യതകള്‍ ലഘൂകരിക്കാന്‍ ശ്രമിച്ച് ബില്ലടക്കാത്തതിനുള്ള കണക്ഷന്‍ വിച്ഛേദിക്കല്‍ കാലയളവ് 90 ദിവസത്തില്‍ നിന്ന് 60 ദിവസമായി കുറച്ചിട്ടുണ്ട്.

    അറ്റകുറ്റപ്പണികള്‍ക്കും മറ്റും വേണ്ടി ആസൂത്രിതമായി വൈദ്യുതി വിതരണം നിര്‍ത്തിവെക്കുന്ന സന്ദര്‍ഭങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായം ആവശ്യമായ രോഗികള്‍ അടക്കം അടിയന്തര വൈദ്യുതി ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് ബദല്‍ സ്രോതസ് വഴി വൈദ്യുതി നല്‍കാന്‍ ഇലക്ട്രിസിറ്റി കമ്പനി ബാധ്യസ്ഥമാണെന്നും ഭേദഗതികള്‍ വ്യക്തമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi Electricity
    Latest News
    പതിനൊന്നാമത് അന്താരാഷ്ട്ര യോ​ഗ ദിനം വിശാഖപട്ടണത്ത് ഉദ്ഘാടനം ചെയ്ത് മോദി
    21/06/2025
    ‘ദൃശ്യം 3’ വരുന്നു: ജോര്‍ജ് കുട്ടിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍
    21/06/2025
    ഏജന്‍സി ചതിച്ചു, അമ്മ കുവൈത്തില്‍ തടങ്കലില്‍; വാഹനാപകടത്തില്‍ മരിച്ച മകന്റെ സംസ്‌കാരം നടത്താതെ കാത്തിരുന്ന് കുടുംബം
    21/06/2025
    ഇന്നലെ രാത്രി ഖത്തറിൽ നിന്നും വന്ന യുവാവ് മുങ്ങിമരിച്ചു
    21/06/2025
    ആ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവില്ല; കണ്ണീരണിഞ്ഞ് റോജിന, 40 വർഷത്തിനിപ്പുറം വൈകാരികമായ ഒരു കൂടിക്കാഴ്ച
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version