ഖോബാർ – വേരിറങ്ങിയ വിത്തുകൾ എന്ന പ്രമേയത്തിൽ അൽ ഖോബാർ രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. തുകബ സിറ്റി, ബയോണിയ, ഷമാലിയ എന്നീ സെക്ടറുകളിൽ നിന്ന് മുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു. എൺപത് ഇനങ്ങളിലായി നടന്ന മത്സരത്തിൽ 324 പോയിന്റ് നേടി ഷമാലിയ സെക്ടർ സാഹിത്യോത്സവിലെ ഓവറോൾ ചാമ്പ്യൻമാരായി. 277 പോയിന്റ് നേടി തുകബ സിറ്റി സെക്ടർ രണ്ടാം സ്ഥാനവും, 219 പോയിന്റ് നേടി ബയോണിയ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലാപ്രതിഭയായി ഷമാലിയ സെക്ടറിലെ ഹല്ലാജ് അസ്ഹരിയെയും സർഗ്ഗപ്രതിഭയായി ബയോണിയ സെക്ടറിലെ ഹസീന ഹാദിയയെയും തെരഞ്ഞെടുത്തു. വിജയികൾ ജനുവരി 9 ന് ജുബൈലിൽ നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും.
സാഹിത്യോത്സവ് ഉദ്ഘാടന സെഷൻ സോൺ ചെയർമാൻ ഷമാലുദ്ധീൻ തെരുവത്തിന്റെ അധ്യക്ഷതയിൽ ഐ സി എഫ് ചാപ്റ്റർ തസ്‌ക്കിയ സെക്രട്ടറി അബ്ദുൽ ഹമീദ് ഉലൂമി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന സാംസ്‌കാരിക സംഗമം ആൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സെക്രട്ടറി പി.ടി.എം ആനക്കര ഉദ്ഘാടനം ചെയ്തു. കിസ്സപ്പാട്ട്, കത്ത് പാട്ട് തുടങ്ങി വ്യത്യസ്ത പാട്ടുകളുടെ ആലാപനങ്ങൾ സംഗമത്തെ ശ്രദ്ധേയമാക്കി. ആർ എസ് സി സൗദി ഈസ്റ്റ് നാഷനൽ സെക്രട്ടറി നൗഫൽ അഹ്സനി സന്ദേശ പ്രഭാഷണം നടത്തി. സലീം ഒ.ഐ.സി.സി, ഉമർ കെ.എം.സി.സി, ജ്യോതിഷ് നവോദയ, സുബൈർ ഉദിനൂർ 24 ന്യൂസ്, സാബു മേലതിൽ മാധ്യമം, ബഷീർ പാടിയിൽ ഐ.സി.എഫ് തുടങ്ങി വിവിധ മത – രാഷ്ട്രീയ – സാമൂഹിക – മാധ്യമ -സംഘടന നേതാക്കൾ ആശംസകൾ അറിയിച്ചു.
സമാപന സമ്മേളനം സംഘാടക സമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് ഫൈസിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ റഹീം മഹ്ളരി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള സഖാഫി വിളത്തൂർ, മൻസൂർ മഹ്ളരി, ഇഖ്ബാൽ വാണിമേൽ, ഉനൈസ് എർമാളം, ജവാദ് മാവൂർ, സഅദ് കണ്ണപുരം എന്നിവർ സംബന്ധിച്ചു. സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് റിയാസ് നെട്ടൂർ സ്വാഗതവും സ്വലാഹുദ്ധീൻ മുഈനി നന്ദിയും പറഞ്ഞു.



