അൽ അഹ്സ: അൽ അഹ്സയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിട്ടുള്ള മാങ്കോ ഫെസ്റ്റ് 2024 നു തുടക്കമായി. ഹസ നെസ്റ്റോ ജനറൽ മാനേജർ അൻസാരി സലാം , സൂപ്പർമാർകറ്റ് മാനേജർ ഗ്യാൻ ബഹാദൂർ, ഫ്രണ്ട് എൻഡ് മാനേജർ ധൻ ബഹാദൂർ , സ്റ്റോർ കോർഡിനേറ്റർ റാഷിദ് അബ്ദുൽ റഹീം തുടങ്ങിയവരുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ അൽ ഫതഹ് ക്ളബ്ബ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് അബ്ദുൽ മജീദ് അൽ ഈസയും ഇസ്‌ലാമിക് സെന്റർ മലയാളം വിഭാഗം മേധാവി നാസർ മദനിയും ചേർന്ന് മാങ്കോ ഫെസ്റ്റ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
യമൻ, പാകിസ്ഥാൻ, ഇന്ത്യ, സൗദി അറേബ്യാ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം വിവിധയിനം മാങ്ങകൾ ആണ് മാങ്കോ ഫെസ്റ്റിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അൽഫോൻസാ, ബദാമി, മൂവ്വാണ്ടൻ, മല്ലിക, സിന്ദൂരി, നീലം, സമക്, ഷീല, രാജപൂരി, സിന്ദൂരിയ, യമൻ, ഗൽബത്തൂർ തുടങ്ങിയ മാങ്ങകളാണ് ഇതിൽ പ്രധാനമായുള്ളത്. ഉപഭോക്താക്കൾക്ക് വളരെ വിലക്കുറവിൽ സ്വന്തമാക്കാൻ കഴിയുന്ന വിധത്തിലാണ് മാങ്കോ ഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവെലിന്റെ ഭാഗമായി മാങ്കോ ജൂസ്, മാങ്കോ കേക്ക് തുടങ്ങി വ്യത്യസ്തയിനം മാങ്കോ വിഭവങ്ങളും പ്രത്യേകം ഒരുക്കിയ സ്റ്റാളിൽ ലഭ്യമാണ്. തികച്ചും മാമ്പഴങ്ങളുടെ ഉത്സവം തന്നെയാണ് നെസ്റ്റോയുടെ കിഴക്കൻ പ്രവിശ്യയിലെ എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുള്ളത് എന്ന് നെസ്റ്റോ ഗ്രൂപ്പ് റീജണൽ മാനേജർ നിലാസ് നയന അറിയിച്ചു.