ദമ്മാം– പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ അക്ഷരം ദമ്മാം സംഘടിപ്പിച്ച സാഹിത്യ സന്ധ്യ ദമ്മാമിലെ റോസ് ഗാർഡൻ റെസ്റ്റോറന്റിൽ ഭംഗിയായി നടന്നു. സാഹിത്യത്തിന്റെ സൗന്ദര്യവും സാംസ്കാരിക സഹവർത്തിത്വവും പങ്കുവെച്ച സംഗമത്തിൽ നിരവധി സാഹിത്യപ്രേമികൾ പങ്കെടുത്തു. വൈകുന്നേരം 7 മണിക്ക് ആരംഭിച്ച പരിപാടിയിൽ വായന, കവിത, അനുഭവവിചാരങ്ങൾ, സാഹിത്യസംവാദം എന്നിവ അരങ്ങേറി. പ്രവാസജീവിതത്തിൽ ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രാധാന്യം ചർച്ച ചെയ്തത് ശ്രദ്ധേയമായി.
എഴുത്തുകാരനും സിനിമ നിർമാതാവുമായ മൺസൂർ പള്ളൂർ ചർച്ച നിയന്ത്രിച്ചു. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ എഴുത്തുകാരായ സോഫിയ ഷാജഹാൻ, ലതിക അങ്ങേപ്പാട്ട്, തങ്കു നവോധയ, തുടങ്ങി ഷിഹാബ് കൊയിലാണ്ടി, പി.ടി. അലവി, ബിജു മുണ്ടക്കയം, ഷിജില ഹമീദ്, ബാസിഹാൻ ഷിഹാബ്, ജയരാജ് തെക്കെപ്പള്ളി, ഹുസൈൻ ചേലേമ്പ്ര, ബിജു പൂതക്കളം, യഹിയ കോയ, നവാസ് BCI,ഹമീദ് മരക്കാശേരി, ഗിരിപ്രസാദ് ( GP), നവാസ് പുന്നപ്ര, നജീബ് കൽപ്പൂര്, അൻസാർ മലയിൽ, ലാജി തകഴി, വിനീഷ് അമ്പലപ്പുഴ, സിറാജ് പുറക്കാട്,ശ്യാം പ്രകാശ്, മധു കൊല്ലം, പ്രജിത്ത് പ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സാഹിത്യസ്നേഹികളുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ഗൗരവവും ഭംഗിയും പകർന്നു. ഇത്തരത്തിലുള്ള സാഹിത്യ-സാംസ്കാരിക പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.



