റിയാദ് – യുവതിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
സമാനമായ മറ്റൊരു സംഭവത്തില്‍, ഹായിലില്‍ ഒരു യുവതിയടക്കം നാലു പേരും അറസ്റ്റിലായി. യുവതിയും യുവാക്കളും കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും വാഹനാഭ്യാസ പ്രകടനം നടത്തുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്ക് നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായില്‍ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group