മിനാ – മധ്യഅമേരിക്കയിലെ കുഞ്ഞുരാജ്യമായ ബെലീസില്‍ നിന്ന് ഇത്തവണ ഹജ് കര്‍മത്തിന് എത്തിയിരിക്കുന്നത് ഒരു തീര്ഥാടകന്. ഞാന്‍ മധ്യഅമേരിക്കയില്‍ മെക്സിക്കോക്കും കരീബിയന്‍ കടലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബെലീസില്‍ നിന്നാണ് എത്തിയിരിക്കുന്നതെന്ന് അല്‍ഇഖ്ബാരിയ ടി.വിയില്‍ പ്രത്യക്ഷപ്പെട്ട് റഹീം പറഞ്ഞു. ബെലീസിലെ ആകെ ജനസംഖ്യ നാലു ലക്ഷമാണ്. ഏകദേശം 500 മുസ്ലിംകളാണ് രാജ്യത്തുള്ളത്.
ഈ വര്‍ഷം ബെലീസില്‍ നിന്ന് ഹജ് ചെയ്യുന്നത് ഞാന്‍ മാത്രമാണ്. എന്റെ കുടുംബത്തില്‍ ഇസ്ലാം സ്വീകരിച്ച ഒരേയൊരു വ്യക്തി ഞാനാണ്. ഞാന്‍ ക്രിസ്ത്യാനിയായാണ് ജനിച്ചത്. ക്രിസ്തുമതത്തില്‍ നിരവധി വൈരുധ്യങ്ങള്‍ ഞാന്‍ കണ്ടെത്തി. ഇസ്ലാം ഒഴികെയുള്ള എല്ലാ മതങ്ങളിലും പരസ്പര വിരുദ്ധമായ കാര്യങ്ങളുണ്ട്. ഇരുപതു വയസായപ്പോള്‍ ഇസ്ലാമിനെ കുറിച്ച് ഞാന്‍ പഠിച്ചു. ക്രിസ്തുമതത്തിലായിരിക്കെ പാപമോചനത്തിന് മറ്റു മനുഷ്യരെയാണ് ഞാന്‍ സമീപിച്ചിരുന്നത്. എന്നാല്‍ ഇസ്ലാമില്‍ പാപമോചനത്തിന് അല്ലാഹുവിനോടാണ് തേടേണ്ടതെന്ന് മനസ്സിലാക്കി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാക്യം ഞാന്‍ വിശുദ്ധ ഖുര്‍ആനില്‍ കണ്ടെത്തി. എന്റെ ദാസന്മാര് എന്നെ കുറിച്ച് നിന്നോട് ചോദിക്കുമ്പോള്‍, (നീ പറയുക) തീര്‍ച്ചയായും ഞാന്‍ സമീപത്തു തന്നെയുണ്ട് എന്ന ദൈവീകഗ്രന്ഥത്തിലെ സൂക്തമാണ് എന്നെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത് – റഹീം പറഞ്ഞു.