മദീന – പ്രവാചകന്റെയും അനുചരന്മാരുടെയും പാദസ്പര്ശമേറ്റ് പുളകിതയായ ഉഹദ് മലയില്‍ വെള്ളച്ചാട്ടം. കഴിഞ്ഞ ദിവസങ്ങളില്‍ മദീനയിലും പരിസരപ്രദേശങ്ങളിലും പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ചരിത്രമുറങ്ങുന്ന ഉഹദ് മലയില്‍ മനോഹരമായ വെള്ളച്ചാട്ടം രൂപപ്പെട്ടത്.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദി ഹോളി മോസ്കസ് എന്ന എക്സ് ഹാന്‍ഡില്‍ പുറത്തുവിട്ടു. സമീപ കാലത്ത് ആദ്യമായാണ് ഉഹദ് മലയില്‍ വെള്ളച്ചാട്ടം രൂപപ്പെടുന്നത്.