തബൂക്ക് – എ.ഡി അഞ്ചാം നൂറ്റാണ്ടിലെ ശിലാലിഖിതം തബൂക്ക് പ്രവിശ്യയിലെ അല്‍ഖാന്‍ ഗ്രാമത്തില്‍ കണ്ടെത്തിയതായി സൗദി ഹെരിറ്റേജ് കമ്മീഷന്‍ അറിയിച്ചു. തമൂദിക് എഴുത്ത് രീതിയും ആദ്യകാല അറബി കാലിഗ്രാഫിയും ചേര്‍ന്നതാണ് ഈ ലിഖിതം. അക്ഷരങ്ങളുടെ രൂപങ്ങളെയും അവയുടെ വികാസത്തെയും കുറിച്ച പഠനമനുസരിച്ച് ഈ ലിഖിതം എ.ഡി അഞ്ചാം നൂറ്റാണ്ടിലെതാണ്.
തമൂദിക് എഴുത്ത് രീതിക്കും ആദ്യകാല അറബി കാലിഗ്രാഫിക്കും ഇടയില്‍ ഒരേ അര്‍ഥമുള്ള രണ്ടുവരി ലിഖിതങ്ങളുടെ ആദ്യ മാതൃകയാണ് എന്നതാണ് ഈ ശിലാലിഖിതത്തിന്റെ പ്രാധാന്യം. തമൂദിക് തൂലികയിലും ആദ്യകാല അറബി കാലിഗ്രാഫിയിലും എഴുതുന്നതിന്റെ ചരിത്രപരമായ സഹകാലീനതയെ കുറിച്ച പുതിയ ശാസ്ത്രീയ ഉള്‍ക്കാഴ്ചകള്‍ ഇത് നല്‍കുന്നു.
എ.ഡി അഞ്ചാം നൂറ്റാണ്ടു വരെ തമൂദിക് ഏഴുത്ത് രീതിയുടെ തുടര്‍ച്ചയുടെ ഡോക്യുമെന്റേഷന്‍ തബൂക്കില്‍ കണ്ടെത്തിയ പുതിയ ശിലാലിഖിതത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതായി ഹെരിറ്റേജ് കമ്മീഷന്‍ പറഞ്ഞു.