Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • അമേരിക്കയുടെ ഇറാൻ ആക്രമണം, ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഇതാണ്
    • ആശങ്ക അറിയിച്ചു; ഇറാൻ പ്രസിഡൻറുമായി ഫോണിൽ സംസാരിച്ച് മോദി
    • അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    • ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    • ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മെയ് മാസത്തില്‍ സൗദിയിലേക്ക് 79,000 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – മെയ് മാസത്തില്‍ സൗദിയിലേക്ക് 79,566 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തത് ഫിലിപ്പൈന്‍സില്‍ നിന്നാണ്. ഉഗാണ്ട, കെനിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

    മെയ് മാസത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ജോലി തേടുന്ന 1,34,814 വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ സി.വികള്‍ മുസാനിദ് പ്ലാറ്റ്‌ഫോമില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. വിദേശങ്ങളിലുള്ള തൊഴിലാളികള്‍ക്കു പുറമെ സൗദിയില്‍ തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുന്ന മുറക്ക് ജോലി മാറാന്‍ ആഗ്രഹിക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ സി.വികളും മുസാനിദ് പ്ലാറ്റ്‌ഫോമില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. പരിചയസമ്പത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് അനുയോജ്യരായ ഗാര്‍ഹിക തൊഴിലാളികളെ കണ്ടെത്താന്‍ ഈ സേവനം തൊഴിലുടമകളെ സഹായിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    മെയ് മാസത്തില്‍ ഫിലിപ്പൈന്‍സില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ച് നല്‍കാനാണ് സൗദിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കിയത്. ഫിലിപ്പൈന്‍സില്‍ നിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ 14,265 റിയാലും ശ്രീലങ്കയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് 13,814 റിയാലും കെനിയന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ 6,155 റിയാലും ഉഗാണ്ടയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് 5,288 റിയാലും എത്യോപ്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് 4,385 റിയാലുമായിരുന്നു നിരക്കുകള്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Recruitment Saudi workers
    Latest News
    അമേരിക്കയുടെ ഇറാൻ ആക്രമണം, ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഇതാണ്
    22/06/2025
    ആശങ്ക അറിയിച്ചു; ഇറാൻ പ്രസിഡൻറുമായി ഫോണിൽ സംസാരിച്ച് മോദി
    22/06/2025
    അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    22/06/2025
    ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    22/06/2025
    ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version