Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    • ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    • എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    • ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    • റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    രണ്ടാം പാദത്തില്‍ ഉംറ നിര്‍വഹിച്ചത് 54,43,393 തീര്‍ഥാടകര്‍, 37,67,666 പേര്‍ മദീന സിയാറത്തും നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/11/2025 Saudi Arabia Gulf Religion 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഈ വര്‍ഷം രണ്ടാം പാദത്തില്‍ 54,43,393 പേര്‍ ഉംറ ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കി. ഇതില്‍ 33,52,506 പുരുഷന്മാരും (61.6 ശതമാനം) 20,90,887 സ്ത്രീകളുമാണ് (38.4 ശതമാനം). വിദേശത്ത് നിന്ന് എത്തിയ തീര്‍ഥാടകരുടെ എണ്ണം 13,24,418 ആയി. ഇവരിൽ 6,53,513 പേര്‍ പുരുഷന്മാരും (49.3 ശതമാനം) 6,70,905 പേര്‍ സ്ത്രീകളുമാണ് (50.7 ശതമാനം) വിദേശ തീര്‍ഥാടകരില്‍ 71.6 ശതമാനം പേര്‍ വിമാനങ്ങള്‍ വഴിയും 28.2 ശതമാനം പേര്‍ കര മാര്‍ഗവും 0.2% പേര്‍ കപ്പല്‍ മാര്‍ഗവുമാണ് രാജ്യത്തെത്തിയതെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. തീര്‍ഥാടകരില്‍ ഭൂരിഭാഗവും സൗദി അറേബ്യയിൽ നിന്നുള്ളവർ തന്നെയാണ്. 41,18,975 ആഭ്യന്തര തീര്‍ഥാടകര്‍ ഉംറ കര്‍മം നിര്‍വഹിച്ചത്. ഇതില്‍ 26 ലക്ഷത്തിലേറെ പേര്‍ പുരുഷന്മാരും 16 ലക്ഷത്തിലേറെ പേര്‍ വനിതകളുമാണ്. ആഭ്യന്തര തീര്‍ഥാടകരില്‍ 51.6 ശതമാനം സൗദികളാണ്. 21 ലക്ഷം സൗദികള്‍ രണ്ടാം പാദത്തില്‍ ഉംറ നിര്‍വഹിച്ചു. ഇവരിൽ 62.9 ശതമാനവും കുടുംബത്തോടൊപ്പമാണ് ഉംറ നിര്‍വഹിച്ചത്. 28.7 ശതമാനം പേര്‍ തനിച്ചും ഉംറ നിര്‍വഹിച്ചു. 8.4 ശതമാനം പേര്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പുണ്യഭൂമിയിലെത്തി ഉംറ നിര്‍വഹിച്ചത്.

    ആഭ്യന്തര തീര്‍ഥാടകരില്‍ ഏറ്റവും കൂടുതല്‍ മക്ക പ്രവിശ്യയില്‍ നിന്നുള്ളവരായിരുന്നു. മക്ക പ്രവിശ്യയില്‍ നിന്നുള്ള 17,73,820 പേരാണ് ഉംറ നിര്‍വഹിച്ചത്. ആകെ ആഭ്യന്തര തീര്‍ഥാടകരില്‍ 43.1 ശതമാനവും മക്ക പ്രവിശ്യയില്‍ നിന്നുള്ളവരാണ്. റിയാദ് പ്രവിശ്യയില്‍ നിന്നുള്ള ആറു ലക്ഷം പേരും (14.6 ശതമാനം) ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ നിന്നുള്ള ഒമ്പതിനായിരം പേരും (0.2 ശതമാനം) ഉംറക്കെത്തി. ആഭ്യന്തര തീര്‍ഥാടരില്‍ 40 ലക്ഷത്തിലേറെ പേര്‍ ഒരു തവണയും, 24,000 പേര്‍ ഒന്നിലേറെ തവണയും ഉംറ കര്‍മം നിര്‍വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏപ്രില്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ വിദേശ തീര്‍ഥാടകര്‍ എത്തിയത്. വിദേശ തീര്‍ഥാടകരില്‍ 62.8 ശതമാനവും (എട്ടു ലക്ഷത്തിലേറെ പേര്‍) ഏപ്രിലിലാണ് പുണ്യഭൂമിയിലെത്തിയത്. ഏറ്റവും കുറവ് മെയ് മാസത്തിലായിരുന്നു. മെയ് മാസത്തില്‍ 1,98,000 തീര്‍ഥാടകര്‍ മാത്രമാണ് വിദേശങ്ങളില്‍ നിന്ന് എത്തിയത്. ആഭ്യന്തര തീര്‍ഥാടകരും ഏറ്റവും കൂടുതല്‍ ഏപ്രില്‍ മാസത്തിലായിരുന്നു. ഏപ്രില്‍ 20 ലക്ഷത്തിലേറെ (52.1 ശതമാനം) ആഭ്യന്തര തീര്‍ഥാടകര്‍ ഉംറ കര്‍മം നിര്‍വഹിച്ചു. ജൂണിലായിരുന്നു ആഭ്യന്തര തീര്‍ഥാടകര്‍ ഏറ്റവും കുറവ്. ജൂണില്‍ 9,08,000 ഓളം ആഭ്യന്തര തീര്‍ഥാടകരാണ് ഉംറ നിര്‍വഹിച്ചത്.

    രണ്ടാം പാദത്തില്‍ 37,67,666 പേര്‍ മദീന സിയാറത്തും നടത്തി. വിദേശങ്ങളില്‍ നിന്നുള്ള 21,02,425 പേരാണ് ഇക്കാലയളവില്‍ മദീന സിയാറത്ത് നടത്തിയത്. ഇവരിൽ 46.1 ശതമാനം പുരുഷന്മാരും 53.9 ശതമാനം സ്ത്രീകളുമാണ്. ഇതേ കാലയളവില്‍ രാജ്യത്തിനുള്ളില്‍ നിന്ന് മദീനയിലെത്തിയ സന്ദര്‍ശകരുടെ എണ്ണം 16,65,341 ആണ്. ഇതില്‍ 7,66,165 പേര്‍ (46 ശതമാനം) സൗദികളാണ്. രാജ്യത്തിനുള്ളില്‍ നിന്നുള്ള 8,99,176 പ്രവാസികള്‍ (54 ശതമാനം) രണ്ടാം പാദത്തില്‍ മദീന സിയാറത്ത് നടത്തി. ആഭ്യന്തര സന്ദര്‍ശകരില്‍ 68.5 ശതമാനം പേര്‍ പുരുഷന്മാരും 31.5 ശതമാനം പേര്‍ വനിതകളുമാണെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    April - june Madeena Saudi The Malayalam News umra
    Latest News
    ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി
    20/03/2026
    ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    19/03/2026
    എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    19/03/2026
    ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    19/03/2026
    റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.