ജിദ്ദ – വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് മാലിന്യമോ മറ്റ് വസ്തുക്കളോ എറിയുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്ക് 300 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
റോഡുകളുടെ ശുചിത്വവും സുരക്ഷയും മുൻനിർത്തിയാണ് നടപടി. കൂടാതെ, അശാസ്ത്രീയമായി വാഹനങ്ങൾ പാർക്ക് ചെയ്ത് മറ്റുള്ളവരുടെ യാത്ര തടസ്സപ്പെടുത്തുന്നതും നിയമലംഘനത്തിന്റെ പരിധിയിൽ വരുമെന്നും ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



