ജിദ്ദ– ഉത്തര സൗദിയിലെ അൽഹദീസ അതിർത്തി പോസ്റ്റ് വഴി വിദേശത്തു നിന്ന് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാലു പേർ അറസ്റ്റിൽ. സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സുരക്ഷാ സാങ്കേതിവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലോറിയിൽ ചരക്ക് ലോഡിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ശേഖരം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ 47,927 ലഹരി ഗുളികൾ പിടികൂടി. ജനറൽ ഡയറക്ടറേറ്റ് കൺട്രോളുമായി ഏകോപിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽഹർബി അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group