ജിദ്ദ – ഹോണുകള്‍ ദുരുപയോഗം ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഹോണുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത സ്ഥലങ്ങള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഹോണുകള്‍ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണ്. ഇതിന് നിയമലംഘകന് പിഴ ചുമത്തും.
ആളുകളുടെ ശ്രദ്ധ ഉണര്‍ത്താന്‍ മാത്രമാണ് ഹോണ്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്, അസ്വസ്ഥത ഉണ്ടാക്കാനല്ല. ഡ്രൈവര്‍മാര്‍ ഗതാഗത നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കണം. ഇത് നഗരങ്ങള്‍ക്കുള്ളില്‍ സുരക്ഷ വര്‍ധിപ്പിക്കാനും ശബ്ദമലിനീകരണം കുറക്കാനും സഹായിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group