ജിദ്ദ – സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനെ ട്വിറ്ററിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കുവൈത്തി പൗരന്‍ ഹാമിദ് ബൂയാബിസിന് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ മേല്‍കോടതി ശരിവെച്ചു. പ്രതിക്ക് കീഴ്‌ക്കോടതി നേരത്തെ 2,000 കുവൈത്തി ദീനാര്‍ പിഴ ചുമത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്ത് സൗദി ആഭ്യന്തര മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് ഹാമിദ് ബൂയാബിസിനെ കോടതി ശിക്ഷിച്ചത്. സൗദി അറേബ്യക്കെതിരെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന ആരോപണത്തില്‍ നിന്ന് പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ആരോപണങ്ങള്‍ നേരത്തെ കോടതിയില്‍ ഹാമിദ് ബൂയാബിസ് നിഷേധിച്ചിരുന്നു. സൗദി ആഭ്യന്തര മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാള്‍ വാദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group